ടൗണില്‍ തെക്ക് ഭാഗത്ത് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍; കച്ചവടക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി എം.എല്‍.എയ്ക്ക് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നിവേദനം


കൊയിലാണ്ടി: കൊയിലാണ്ടിയിലെ കച്ചവടക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാനത്തില്‍ ജമീല എം.എല്‍.എയ്ക്ക് നിവേദനം നല്‍കി. ടൗണില്‍ ദേശീയ പാതയില്‍ തെക്ക് ഭാഗം മീത്തലാക്കണ്ടി കോപ്ലക്‌സ് മുന്‍വശം റോഡുകള്‍ പൊട്ടി പൊളിഞ്ഞ നിലയിലാണ്. ഈ മേഖലയില്‍ വ്യാപാരം നടത്തുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയത്.

ഇവിടെ കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ ഫുഡ് പാത്ത് കാര്യക്ഷമത ഇല്ലാത്തതും കാരണം ദുരിതത്തിലാണ്. ഇതുവഴി വാഹനയാത്രയും കാല്‍നടയാത്രയും ദുഷ്‌കരമാണ്. ഈ പ്രശ്‌നത്തിന് സാശ്വത പരിഹാരം കാണണമെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

കെ.എം.എ പ്രസിഡന്റ് കെ.കെ.നിയാസ് നിവേദനം കൈമാറി. കെ.പി.രാജേഷ്, അശോകന്‍ ആതിര, സുരേഷ് ബാബു , ഇസ്മായില്‍, സമദ് ബാദുഷ, മുഹമ്മദ്, മഹേഷ് എന്നിവര്‍ പങ്കെടുത്തു.