Tag: Koyilandy Merchants Association

Total 5 Posts

അനധികൃത തെരുവ് കച്ചവടം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുക; ഫെബ്രുവരി 13ന് കടയടച്ച് പ്രതിഷേധവുമായി കൊയിലാണ്ടിയിലെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കൊയിലാണ്ടി: അനധികൃത തെരുവ് കച്ചവടം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയര്‍ത്തി കടയടച്ച് പ്രതിഷേധവുമായി കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ഫെബ്രുവരി 13 ചൊവ്വാഴ്ച കടകള്‍ അടച്ചിട്ടുകൊണ്ട് പ്രതിഷേധിക്കാന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു. കൊയിലാണ്ടി ടൗണിലും പരിസരത്തും പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടാകുന്ന രീതിയിലാണ് ടൗണിലും ദേശീയപാതയോരത്തും പൊതുസ്ഥലം കയ്യേരി അനധികൃത തെരുവ് കച്ചവടം നടത്തുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ടൗണില്‍ തെക്ക് ഭാഗത്ത് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍; കച്ചവടക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി എം.എല്‍.എയ്ക്ക് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നിവേദനം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കച്ചവടക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാനത്തില്‍ ജമീല എം.എല്‍.എയ്ക്ക് നിവേദനം നല്‍കി. ടൗണില്‍ ദേശീയ പാതയില്‍ തെക്ക് ഭാഗം മീത്തലാക്കണ്ടി കോപ്ലക്‌സ് മുന്‍വശം റോഡുകള്‍ പൊട്ടി പൊളിഞ്ഞ നിലയിലാണ്. ഈ മേഖലയില്‍ വ്യാപാരം നടത്തുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയത്. ഇവിടെ കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ ഫുഡ് പാത്ത്

ഈറ്റ് റ്റൈ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഏറ്റവും നല്ല മാര്‍ക്കറ്റ് ആകാന്‍ ഒരുങ്ങി കൊയിലാണ്ടി: ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്റ് സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കൊയിലാണ്ടി: കൊയിലാണ്ടി മാര്‍ക്കറ്റ് ജില്ലയില്‍ ഏറ്റവും നല്ല മാര്‍ക്കറ്റ് ആയി തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്റ് സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഏപ്രില്‍ 26ന് വൈകുന്നേരം മൂന്നുമണിക്ക് കെ.എം.എ ഓഫീസില്‍വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഫുഡ് സേഫ്റ്റി കൊയിലാണ്ടി സര്‍ക്കിള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ഈറ്റ് റൈറ്റ് എന്ന പദ്ധതിയില്‍ ഉള്‍പെടുത്തി കൊയിലാണ്ടി മാര്‍ക്കറ്റ്

ഒരുമയുടെ സന്ദേശവുമായി കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷന്റെ ഇഫ്താർ സൗഹൃദസംഗമം; ഒപ്പം തഹസിൽദാർക്കും ഫയർ സ്റ്റേഷൻ ഓഫീസർക്കും ആദരവും

കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ഇഫ്താർ സൗഹൃദസംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഏറ്റവും നല്ല തഹാൽസിദാർക്കുള്ള അവാർഡ് ലഭിച്ച കൊയിലാണ്ടി തഹസീൽദാർ സി.പി.മണി, സർവീസിൽ നിന്നും വിരമിക്കുന്ന കൊയിലാണ്ടി ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ എന്നിവർക്കുള്ള കെ.എം.എ.യുടെ ഉപഹാരം നഗരസഭ ചെയർ പേർസണൽ നൽകി. നുറുദ്ധീൻ ഫാറൂഖി

‘മേൽപ്പാലം നിർമ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്കായുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കുക’; കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ നിവേദനം നൽകി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ബസ് സ്റ്റാന്റിനകത്ത് ഫുട്പാത്തിൽ തെരുവ് കച്ചവടത്തിന് അനുമതി കൊടുക്കാനുള്ള നടപടി നിർത്തി വയ്ക്കുക, മേൽപ്പാലം നിർമ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്കായി അന്ന് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ (കെ.എം.എ) നിവേദനം നൽകി. നഗരസഭാ വൈസ് ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർക്കാണ് അസോസിയേഷൻ