അനധികൃത തെരുവ് കച്ചവടം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുക; ഫെബ്രുവരി 13ന് കടയടച്ച് പ്രതിഷേധവുമായി കൊയിലാണ്ടിയിലെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍


കൊയിലാണ്ടി: അനധികൃത തെരുവ് കച്ചവടം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയര്‍ത്തി കടയടച്ച് പ്രതിഷേധവുമായി കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ഫെബ്രുവരി 13 ചൊവ്വാഴ്ച കടകള്‍ അടച്ചിട്ടുകൊണ്ട് പ്രതിഷേധിക്കാന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു.

കൊയിലാണ്ടി ടൗണിലും പരിസരത്തും പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടാകുന്ന രീതിയിലാണ് ടൗണിലും ദേശീയപാതയോരത്തും പൊതുസ്ഥലം കയ്യേരി അനധികൃത തെരുവ് കച്ചവടം നടത്തുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. റവന്യൂ വകുപ്പിന്റെ സ്ഥലം കയ്യേറി സ്ഥിര ബങ്കുകളും ഷെഡുകളും സ്ഥാപിച്ചാണ് കച്ചവടം ചെയ്യുന്നത്. ഇത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയര്‍ത്തി വ്യാപാരികള്‍ പലതവണ കൊയിലാണ്ടി നഗരസഭ അധികൃതരെ സമീപിച്ചിരുന്നു. നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടിയുമായി മുന്നോട്ടുപോകുന്നത്.

യോഗത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ.നിയാസ് അധ്യക്ഷത വഹിച്ചു. പി.കെ.ഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മദ്, പി.ചന്ദ്രന്‍, കെ.ഗോപാലകൃഷ്ണന്‍, ബാബു സുകന്യ, സുനില്‍ പ്രകാശ്, കെ.വി.നസീര്‍, യൂ.അസീസ്, പി.വി.പ്രജീഷ്, പി.കെ.മനീഷ് എന്നിവര്‍ സംസാരിച്ചു. കെ.പി.രാജേഷ് സ്വാഗതവും കെ.ദിനേശന്‍ നന്ദിയും പറഞ്ഞു.[mid43]