യോഗ, പ്രകൃതി ചികിത്സ, ഫിസിയോതെറാപ്പി ചികിത്സാ രീതികള്‍ പേരാമ്പ്രയിലും വരുന്നു; പ്രകൃതിക വസതി ആശുപത്രിയുടെ ലോഗോ എ.കെ.ശശീന്ദ്രന്‍ പ്രകാശനം ചെയ്തു


പേരാമ്പ്ര: പേരാമ്പ്രയില്‍ കല്പത്തൂര്‍ വായനശാലക്ക് സമീപം ഫെബ്രുവരി അവസാനം പ്രവര്‍ത്തനമാരംഭിക്കുന്ന പ്രകൃതിക വസതി ആശുപത്രിയുടെ ലോഗോ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രകാശനം ചെയ്തു. പ്രകൃതി ചികിത്സ, ഫിസിയോതെറാപ്പി, യോഗ തുടങ്ങിയ ചികിത്സാ രീതികള്‍ സമഞ്ജസമായി സമ്മേളിപ്പിക്കുകയാണ് പ്രകൃതി വസതിയില്‍.

പ്രകൃതി ചികിത്സ പദ്ധതിയനുസരിച്ച് രോഗികള്‍ക്ക് താമസിച്ച് ചികിത്സ നല്‍കാനുതകും വിധത്തില്‍ ശാരിരിക മാനസികോല്ലാസം ലഭ്യമാകുന്ന പ്രകൃതി മനോഹരമായ സ്ഥലത്താണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. ജീവിതശൈലി രോഗങ്ങള്‍, വിട്ടുമാറാതെ കാലപ്പഴക്കം വന്ന ശാരീരിക വേദനകള്‍, മാനസിക പിരിമുറുക്കങ്ങള്‍, പാനിക് ഡിസോര്‍ഡറുകള്‍ തുടങ്ങി എല്ലാ തരം രോഗങ്ങള്‍ക്കും ശാശ്വത പരിഹാരം പ്രദാനം ചെയ്യാന്‍ കഴിയുന്ന പ്രകൃതി ചികിത്സയിലെ ആധുനിക രീതികളാണ് ഇവിടെ അവലംബിക്കുന്നത്.

ലോഗോ പ്രകാശന ചടങ്ങില്‍ പ്രകൃതി ചികിത്സ രംഗത്തെ പ്രമുഖര്‍ക്കൊപ്പം ആശുപ്രതി ഡയറക്ടര്‍മാരായ ഡോ. അനു ചന്ദ്, ഡോ. മൗന എന്നിവരും പങ്കെടുത്തു.