‘മേൽപ്പാലം നിർമ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്കായുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കുക’; കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ നിവേദനം നൽകി


കൊയിലാണ്ടി: കൊയിലാണ്ടിയിലെ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ബസ് സ്റ്റാന്റിനകത്ത് ഫുട്പാത്തിൽ തെരുവ് കച്ചവടത്തിന് അനുമതി കൊടുക്കാനുള്ള നടപടി നിർത്തി വയ്ക്കുക, മേൽപ്പാലം നിർമ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്കായി അന്ന് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ (കെ.എം.എ) നിവേദനം നൽകി. നഗരസഭാ വൈസ് ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർക്കാണ് അസോസിയേഷൻ നിവേദനം നൽകിയത്.

കൊയിലാണ്ടി മർച്ചന്റ്റ്സ് അസോസിയേഷൻ പ്രസിഡന്റും യു. എം.സി സംസ്ഥാന സെക്രട്ടറിയുമായ കെ.കെ.നിയാസ് നിവേദനം കൈമാറി. കെ.എം.എ ജനറൽ സെക്രട്ടറി കെ.പി.രാജേഷ്, പി.കെ.മനീഷ്, പി.വി.പ്രജീഷ് സുനിൽ പ്രകാശ് എന്നിവർ സന്നിഹിതരായി.