ഈറ്റ് റ്റൈ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഏറ്റവും നല്ല മാര്‍ക്കറ്റ് ആകാന്‍ ഒരുങ്ങി കൊയിലാണ്ടി: ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്റ് സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍


കൊയിലാണ്ടി: കൊയിലാണ്ടി മാര്‍ക്കറ്റ് ജില്ലയില്‍ ഏറ്റവും നല്ല മാര്‍ക്കറ്റ് ആയി തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്റ് സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഏപ്രില്‍ 26ന് വൈകുന്നേരം മൂന്നുമണിക്ക് കെ.എം.എ ഓഫീസില്‍വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഫുഡ് സേഫ്റ്റി കൊയിലാണ്ടി സര്‍ക്കിള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ഈറ്റ് റൈറ്റ് എന്ന പദ്ധതിയില്‍ ഉള്‍പെടുത്തി കൊയിലാണ്ടി മാര്‍ക്കറ്റ് ജില്ലയില്‍ ഏറ്റവും നല്ല മാര്‍ക്കറ്റ് ആയി തിരഞ്ഞെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ക്യാമ്പില്‍ fssai ട്രൈനെര്‍ നാരായണന്‍ ക്ലാസെടുത്തു. ഫുഡ് സേഫ്റ്റി കൊയിലാണ്ടി സര്‍ക്കിള്‍ ഓഫീസര്‍ ഡോ.വിജി വിത്സന്‍, കെ.എം.എ പ്രസിഡന്റ് കെ.കെ.നിയാസ്, ജനറല്‍ സെക്രട്ടറി കെ.പി.രാജേഷ്, ട്രഷറര്‍ കെ.ദിനേശന്‍, ഉപദേശസമിതി അംഗം പി.കെ ഷുഹൈബ് എന്നിവര്‍ സംസാരിച്ചു