ഒരുമയുടെ സന്ദേശവുമായി കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷന്റെ ഇഫ്താർ സൗഹൃദസംഗമം; ഒപ്പം തഹസിൽദാർക്കും ഫയർ സ്റ്റേഷൻ ഓഫീസർക്കും ആദരവും


കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ഇഫ്താർ സൗഹൃദസംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഏറ്റവും നല്ല തഹാൽസിദാർക്കുള്ള അവാർഡ് ലഭിച്ച കൊയിലാണ്ടി തഹസീൽദാർ സി.പി.മണി, സർവീസിൽ നിന്നും വിരമിക്കുന്ന കൊയിലാണ്ടി ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ എന്നിവർക്കുള്ള കെ.എം.എ.യുടെ ഉപഹാരം നഗരസഭ ചെയർ പേർസണൽ നൽകി.

നുറുദ്ധീൻ ഫാറൂഖി റംസാൻ സന്ദേശം നൽകി. കെ.എം.എ പ്രസിഡന്റ്‌ കെ.കെ.നിയാസ് അധ്യക്ഷനായി. നഗരസഭ കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി, പി.വി.മനോജ്‌, വ്യാപാരി വ്യവസായി ഏകോപന ജില്ലാ വൈസ് പ്രസിഡന്റ്‌ മണിയോത്ത് മൂസ, വയനാരി വിനോദ്, രാജേഷ് കീഴരിയൂർ, അഡ്വ. സുനിൽ മോഹൻ അമേത്ത്, കുഞ്ഞഹമ്മദ് പി.കെ, ഷുഹൈബ്, തഹസീൽദാർ സി.പി.മണി, ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ, യു.കെ.അസീസ്, പി.കെ.മനീഷ്, പി.പി.ഉസ്മാൻ, പി.ചന്ദ്രൻ, വി.കെ.ഹമീദ്, അസീസ് ഗ്ലോബൽ പാർക്ക്‌, ബാബു സുകന്യ, അജീഷ് മോഡേൺ, വി.പി.ബഷീർ എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി കെ.പി.രാജേഷ് സ്വാഗതവും ട്രഷറർ കെ.ദിനേശൻ നന്ദിയും പറഞ്ഞു. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ മേഖലയിലെ പ്രമുഖരും വ്യാപാരികളും പങ്കെടുത്തു.