അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നേഴ്സ് നിയമനം; ഉടൻ അപേക്ഷിക്കാം, വിശദ വിവരങ്ങൾക്കായി വായിക്കാം


Advertisement

അരിക്കുളം: അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ ആണ് നിയമനം. സെപ്റ്റംബർ ഇരുപത്തിയാറാം തീയതിയാണ് അഭിമുഖം.

Advertisement

ഗവ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ബി എസ് സി നഴ്സിംഗ് അല്ലെങ്കിൽ മൂന്ന് വർഷത്തിൽ കുറയത്ത ജനറൽ നഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സ് പാസായിരിക്കണം. കേരള നഴ്സസ് ആൻറ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ സെർട്ടിഫിക്കറ്റും ഉണ്ടായിരിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്.

Advertisement

സെപ്റ്റംബർ 26-ന് രാവിലെ 10 മണിക്ക് അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് അഭിമുഖം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ ഓഫീസർ മുമ്പാകെ ഹാജരാകണം.

Advertisement