അനുമതിയില്ലാതെ വാഹനത്തിൽ മദ്യം കടത്തി; 35 ലിറ്റർ മദ്യവുമായി മധ്യവയസ്കനെ കൊയിലാണ്ടി എക്‌സൈസ് പിടികൂടി


Advertisement

കൊയിലാണ്ടി: സ്കൂട്ടിയിൽ കടത്തുകയായിരുന്നു 35 ലിറ്റർ പുതുച്ചേരി മദ്യവുമായി തലക്കുളത്തൂർ സ്വദേശി പിടിയിൽ. തലക്കുളത്തൂർ സ്വദേശി ചന്ദ്രബോസ് ആണ് പിടിയിലായത്. കൊയിലാണ്ടി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisement

കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ മൂടാടിയ്ക്ക് സമീപത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യം കടത്താനുപയോഗിച്ച KL76 2529 സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രതിയെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement

സിവിൽ എക്‌സൈസ് ഓഫീസർമാരായ രാകേഷ് ബാബു ജി.ആർ, ഷൈജു പി.പി, രതീഷ് എ.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement

Summary: Transporting alcohol in a vehicle without permission; A middle-aged man was caught with 35 liters of liquor by the Koyilandy Excise