‘മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കണം’; പയ്യോളിയിൽ എസ്.എഫ്.ഐ സമ്മേളനം
പയ്യോളി: കൊയിലാണ്ടി മണ്ഡലത്തിലെ ഏക ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജായ മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കണമെന്ന് എസ്.എഫ്.ഐ പയ്യോളി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നന്തി വിഷ്ണു നഗറിൽ വെച്ച് നടന്ന സമ്മേളനം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജിഷ്ണു ഷാജി ഉദ്‌ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിയേറ്റംഗം ജാൻവി കെ സത്യൻ സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി എൻ.ടി.നിഹാൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.വി.അനുരാഗ്, പ്രസിഡന്റ് പി.താജുദീൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.മിഥുൻ, സരോദ് ചങ്ങാടത്ത്, ജില്ലാ സെക്രട്ടറിയേറ്റംഗം അശ്വന്ത് ചന്ദ്ര എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.ജീവാനന്ദൻ മാസ്റ്റർ സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് പി.വി.സാരംഗ് നന്ദിയും പറഞ്ഞു.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി എൻ.ടി.നിഹാൽ, പ്രസിഡന്റായി അവന്തിക എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ ഇവരാണ്:
ജോയിന്റ് സെക്രട്ടറി: അഭയ്, ശ്രുതി.പി.കെ
വൈസ് പ്രസിഡന്റ്: പി.വി.സാരംഗ്,അശ്വന്ത്
സെക്രട്ടറിയേറ്റ്: അശ്വിനി,തേജസ്,അശ്വിൻ
Summary: sfi Payyoli area sammelanam