60 വയസ് പൂര്‍ത്തിയായിട്ടും കര്‍ഷക തൊഴിലാളി ആനുകൂല്യം ലഭിച്ചില്ലേ? നിങ്ങള്‍ ചെയ്യേണ്ടത്; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ (27-02-2023) അറിയിപ്പുകള്‍


ഡെപ്യൂട്ടേഷന്‍ നിയമനം

കേരള ലളിതകലാ അക്കാദമിയുടെ തൃശൂര്‍ ഹെഡ് ഓഫീസില്‍ ഒരു യു.ഡി.ക്ലാര്‍ക്കിന്റെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. നിലവില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന യു.ഡി.ക്ലാര്‍ക്കുമാര്‍ക്കും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സര്‍വ്വീസും ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ് യോഗ്യത നേടിയവരുമായ എല്‍.ഡി.ക്ലര്‍ക്കുമാര്‍ക്കും അപേക്ഷിക്കാം. ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ സെക്ഷനുകളിലെ പരിചയം അഭിലഷണീയം. അപേക്ഷകള്‍ സ്ഥാപനമേധാവി മുഖേന മാര്‍ച്ച് 7നകം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശ്ശൂര്‍-680020 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് :0487-2333773

ലേലം ചെയ്യുന്നു

വാഹനനികുതി, മാക്ട് കുടിശ്ശികയിനത്തിലുള്ള 4,21,354/- രൂപയും പലിശയും, കളക്ഷന്‍ ചാര്‍ജ്ജും, നോട്ടീസ് ചാര്‍ജ്ജും, ഈടാക്കുന്നതിനായി വിജീഷ് സി പി S/O ശ്രീധരന്‍, ചെറുവയല്‍ താഴേക്കുനി, കായപ്പനച്ചി എന്നയാളില്‍ നിന്നും ജപ്തി ചെയ്തിട്ടുള്ളതും, വടകര താലൂക്കില്‍ എടച്ചേരി വില്ലേജില്‍ ഇരിങ്ങണ്ണൂര്‍ ദേശത്ത് റീ സ 4/4 ല്‍ പെട്ട 6.29 ആര്‍ ഭൂമിയുടെ ലേലം മാര്‍ച്ച് 28 ന് ഉച്ചയ്ക്ക് 11 മണിക്ക് മുമ്പ് എടച്ചേരി വില്ലേജ് ഓഫീസില്‍ നടത്തും. സര്‍ക്കാരിന്റെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിന് ബാധകമായിരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496 -2526289.

ഇ-ടെണ്ടര്‍ ക്ഷണിച്ചു

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ തളിര് മാസിക അച്ചടിക്കുന്നതിന് ഇ- ടെണ്ടര്‍ മുഖേന അച്ചടി നിരക്കുകള്‍ ക്ഷണിക്കുന്നു. ഇ-ടെണ്ടര്‍ ID No.2023_KSICL_560309_2. Ref No. 226/C/2020/CL. അടങ്കല്‍ തുക 40,00,000 രൂപ (ഏക ദേശം). ടെണ്ടര്‍ വില : 6,000 രൂപ. നിരതദ്രവ്യം – 40,000 രൂപ. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 13 ന് രാവിലെ 9 മണിക്ക്. ടെണ്ടര്‍ തുറക്കുന്ന തിയ്യതി മാര്‍ച്ച് 15 ന് രാവിലെ 12 മണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2333790, 2327276 ,www.ksicl.org

രേഖകള്‍ ഹാജരാക്കണം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളില്‍ 2014, 2015, 2016, 2017 വര്‍ഷങ്ങളില്‍ 60 വയസ്സ് പൂര്‍ത്തിയായി അപേക്ഷ സമര്‍പ്പിച്ചവരില്‍ ആനുകൂല്യം കൈപറ്റാത്തവര്‍ അവരുടെ ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി കള്‍ ജില്ലാ ക്ഷേമനിധി ഓഫീസിലോ, അതത് താലൂക്കില്‍ നടത്തുന്ന സിറ്റിങ്ങിലോ ഹാജരാക്കേണ്ടതാണ്, (അഡ്രസ് വ്യത്യാസമുളളവര്‍ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്) എന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. സിറ്റിങ്ങ് തിയ്യതികള്‍: മാര്‍ച്ച് 10 താമരശ്ശേരി താലൂക്ക്, (രാജീവ് ഗാന്ധി ഓഡിറ്റോറിയം), മാര്‍ച്ച് 13 ന് വടകര താലൂക്ക്, (മുനിസിപ്പല്‍ ടൗണ്‍ഹാള്‍),മാര്‍ച്ച് 15 ന് കൊയിലാണ്ടി താലൂക്ക്, ടൗണ്‍ഹാള്‍), മാര്‍ച്ച് 17 ന് കോഴിക്കോട് താലൂക്ക് , (ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസ്), കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2384006,
ഇ-മെയില്‍: [email protected]

സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ മാര്‍ച്ച് 7 ന് രാവിലെ 11മണിക്ക് കേന്ദ്ര സര്‍വകലാശാലകളിലേയ്ക്കും മറ്റ് പ്രമുഖ സര്‍വകലാശാലകളിലേക്കുമുളള പ്രവേശന പരീക്ഷയുടെ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തുന്നു. പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് :0496-2615500.

മസ്റ്ററിങ് ചെയ്യണം

കേരള ഷോപ്‌സ് ആന്‍ഡ് കൊമ്മേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ മാര്‍ച്ച് 20 നകം മസ്റ്ററിങ് ചെയ്യേണ്ടതാണ്. ഇതിനായി പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് കോഴിക്കോട് ജില്ലാ ഓഫീസില്‍ എത്തിക്കുകയോ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകുകയോ ചെയ്യേണ്ടതാണെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2372434 , [email protected].