കക്കറമുക്ക് ആര്‍ക്കൊപ്പം? ചെറുവണ്ണൂരില്‍ നാളെ ഉപതിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡായ കക്കറമുക്കില്‍ നാളെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോളിംഗ് സാമഗ്രികളുടെ വിതരണം നടത്തി. കക്കറമുക്കിലെ അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ രണ്ട് പോളിംഗ് സ്റ്റേഷനുകളാണ് പോളിംഗിനായി ക്രമീകരിച്ചിരിക്കുന്നത്.

പോളിംഗ് വിതരണ- സ്വീകരണ -സ്‌ട്രോങ്ങ് റൂമും വോട്ടെണ്ണല്‍ കേന്ദ്രവും ചെറുവണ്ണൂരിലെ ഫിസിയോതെറാപ്പി സെന്ററിലാണ് സജ്ജീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 1 ന് രാവിലെ 10 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ മണ്ഡലത്തിന്റെ പരിധിക്കുളളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.