വിദ്യാര്‍ഥിക്കെതിരായ ലൈംഗികാതിക്രമ ശ്രമം: കൊയിലാണ്ടിയിലെ ഡോക്ടേഴ്‌സ് അക്കാദമിക്കെതിരെ മുന്‍പും ആരോപണമുണ്ടെന്നും പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമെന്നും കെ.എസ്.യു


കൊയിലാണ്ടി: ഫീസ് നൽകാത്തത്തിന്റെ പേരിൽ വിദ്വാർത്ഥിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന കൊയിലാണ്ടിയിലെ എൻട്രൻസ് കോച്ചിങ്ങ് സെന്റർ ഡോക്ടർസ് അക്കാദമിയുടെ മേധാവിയും പ്രിൻസിപ്പാളുമായ ബാബുരാജിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് കെ.എസ്.യു കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് എ.കെ.ജാനിബ് ആവശ്യപ്പെട്ടു.

മുൻപും സമാനമായ ആരോപണങ്ങൾ ഈ സ്ഥാപനത്തിനെതിരെ ഉയർന്നു വന്നിരുന്നു. അന്നെല്ലാം പ്രിൻസിപ്പൽ തന്റെ പണവും സ്വാധീനം ഉപയോഗിച്ച് അതെല്ലാം ഒതുക്കി തീർത്തതാണെന്നും കെ.എസ്.യു ആരോപിച്ചു. ഈ പരാതിയും അത്തരത്തിൽ തീർക്കാനുള്ള പ്രവർത്തനം അണിയറയിൽ നടക്കുന്നുണ്ടെന്നും കെ.എസ്.യു പറഞ്ഞു.

പ്രതിയെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നും സ്ഥാപനം അടച്ചുപൂട്ടണമെന്നും എ കെ ജാനിബ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള സമരത്തിന് കെ.എസ്.യു നേതൃത്വം നൽകുമെന്നും അദ്ദേഹം സൂചന നൽകി.

കൊയിലാണ്ടിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ എം.ഡി വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി

Summary: Sexual assault on student for non-payment of fees; KSU wants to arrest the principal of a doctors academy of entrance coaching