കൊയിലാണ്ടിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ എം.ഡി വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി


കൊയിലാണ്ടി: ട്യൂഷൻ സെന്ററിൽ ഉടമ വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. കൊയിലാണ്ടി ഡോക്ടേഴ്സ് അക്കാദമിയുടെ എം.ഡി ബാബുരാജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.

ഡോക്ടേഴ്സ് അക്കാദമിയുടെ എം.ഡി ബാബുരാജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.ഫീസ് ബാക്കി അടക്കാനുള്ള എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ ഇയാൾ വിളിച്ചിരുന്നു എന്നാൽ ഈ പെൺകുട്ടിയുടെ വീട്ടിൽ മാത്രം വിളിച്ചില്ല, ഇതെന്താണെന്നു അന്വേഷിച്ചപ്പോഴാണ് വിദ്യാർത്ഥിനിയെ ഇയാൾ ഓഫീസിൽ മുറിയിലേക്ക് വിളിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌ത ഒരു സംഭവമുണ്ടായതായി അറിഞ്ഞത്.

കുട്ടിയുടെ രക്ഷിതാക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി.