വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; എസ്.എഫ്.ഐ പ്രവർത്തകർ കൊയിലാണ്ടിയിലെ സ്വകാര്യ സ്ഥാപനം അടിച്ചു തകർത്തു


കൊയിലാണ്ടി: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് കൊയിലാണ്ടിയിലെ സ്വകാര്യ സ്ഥാപനം അടിച്ചു തകർത്ത് എസ്.എഫ്.ഐ പ്രവർത്തകർ. ട്യൂഷൻ സെന്ററിൽ ഉടമ വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നായിരുന്നു ഇത്. കൊയിലാണ്ടി പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ഡോക്ടേഴ്സ് അക്കാദമിയാണ് പ്രവർത്തകർ തകർത്തത്.

ഡോക്ടേഴ്സ് അക്കാദമിയുടെ എം.ഡി ബാബുരാജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.ഫീസ് ബാക്കി അടക്കാനുള്ള എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ ഇയാൾ വിളിച്ചിരുന്നു എന്നാൽ ഈ പെൺകുട്ടിയുടെ വീട്ടിൽ മാത്രം വിളിച്ചില്ല, ഇതെന്താണെന്നു അന്വേഷിച്ചപ്പോഴാണ് വിദ്യാർത്ഥിനിയെ ഇയാൾ ഓഫീസിൽ മുറിയിലേക്ക് വിളിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌ത ഒരു സംഭവമുണ്ടായതായി അറിഞ്ഞത്.

ഇതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ സ്ഥലത്തേക്ക് മാർച്ച് ചെയ്യുകയും തള്ളി തകർക്കുകയുമായിരുന്നു. കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.