കോഴിക്കോട് നൈനാംവളപ്പില്‍ കടല്‍ ഉള്‍വലിഞ്ഞു, പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം


Advertisement

കോഴിക്കോട്: നൈനാംവളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. വൈകുന്നേരം നാല് മണിയോടെയാണ് അപൂര്‍വ്വ പ്രതിഭാസം ഉണ്ടായത്. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisement

ഓഖി ചുഴലിക്കാറ്റിന്റെ സമയത്ത് കോഴിക്കോട് സമാനമായി കടല്‍ ഉള്‍വലിഞ്ഞിരുന്നു. സുനാമി തിരമാലയടിക്കുന്നതിന് മുമ്പായി ഇത്തരത്തില്‍ കടല്‍ ഉള്‍വലിയാറുണ്ട്.

Advertisement

എന്നാല്‍ കോഴിക്കോട് സുനാമി മുന്നറിയിപ്പ് ഇല്ല. പ്രാദേശിക പ്രതിഭാസമാകാനാണ് സാധ്യത എന്നാണ് വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍.

വീഡിയോ കാണാം:

(വീഡിയോ കടപ്പാട്: മെറ്റ്ബീറ്റ് വെതർ)

Advertisement