പന്ത്രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി പെറ്റമ്മയെ പോലെ പരിചരിച്ചു; ചിങ്ങപുരം സ്വദേശിനിയായ പോലീസുകാരി രമ്യയ്ക്ക് റോട്ടറി ക്ലബിന്റെ സ്നേഹാദരം
കൊയിലാണ്ടി: അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് അമ്മയില്‍നിന്നും തട്ടിയെടുത്തു കൊണ്ടുപോയ 12 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മുലപ്പാല്‍ നല്‍കിയ ചിങ്ങപുരം സ്വദേശിനിയും ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫിസറുമായി രമ്യയ്ക്ക് സ്നേഹാദരം നൽകി മുക്കം റോട്ടറി ക്ലബ്.
ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവുന്നത്. പരാതിയെ തുടർന്ന് ചേവായൂർ പൊലീസ് നവജാത ശിശുവിനെ വീണ്ടെടുത്തപ്പോൾ തിരികെ ഉമ്മയുടെ അടുത്തെത്തുന്നത് വരെ 12 ദിവസം മാത്രം പ്രായമുള്ള ആ കുഞ്ഞിന് അമ്മയായത് രമ്യയായിരുന്നു. രമ്യയുടെ പ്രവൃത്തി നേരത്തേ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പോലീസ് മേധാവിടക്കമുള്ളവരുടെ പ്രശംസയും ഇതിലൂടെ രമ്യയെതേടിയെത്തി.
ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന അനുമോദന ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് ഡോ. നിനകുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമീഷണര്‍ ഡോ. ശ്രീനിവാസ് മുഖ്യാതിഥിയായിരുന്നു. ക്ലബ് സെക്രട്ടറി അരുണ, റോട്ടറി ഡിസ്ട്രിക്‌ട് ചെയര്‍ കെ.പി. അനില്‍കുമാര്‍, ഹുസ്സന്‍ ഗ്രീന്‍ഗാര്‍ഡന്‍, സുകുമാരന്‍, രജിക കാമത്, കാരശ്ശേരി ബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
Summary: Ramya breast feeds 12 days old baby, rottary club honored chingapuram native police officer