തുടര്‍ച്ചയായ എട്ടാം വര്‍ഷം, എസ്.എസ്.എല്‍.സിയില്‍ ഇത്തവണയും കരുത്ത് കാട്ടി പൊയില്‍ക്കാവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍; 50 പേര്‍ക്ക് ഫുള്‍ എ പ്ലസ്
കൊയിലാണ്ടി: തുടര്‍ച്ചയായ എട്ടാം വര്‍ഷവും എസ്.എസ്.എല്‍.സിയില്‍ നൂറുമേനി വിജയവുമായി പൊയില്‍ക്കാവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ഈ വര്‍ഷം പരീക്ഷ എഴുതിയ 285 വിദ്യാര്‍ത്ഥികളില്‍ 285 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 12 പേര്‍ക്ക് 9എപ്ലസുകള്‍ ലഭിച്ചു. ഇക്കൊല്ലവും മികച്ച വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും.
ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് 99.5 ശതമാനം ആണ് വിജയം. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,27,020 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത് 61449 പേര്‍ക്കാണ്. കണ്ണൂർ റവന്യൂ ജില്ലയ്ക്കാണ് വിജയ ശതമാനം കൂടുതൽ. 99.87 ശതമാനം.
വിജയ ശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ ആണ് 98.28%. ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ് 4,115 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 4,934 ആയിരുന്നു.
Description: Poyilkavu Higher Secondary School showed its strength in SSLC this time too