123 കുട്ടികൾക്ക് ഫുള്‍ എ പ്ലസ്, 44 പേർക്ക് ഒമ്പത് എ പ്ലസ്; വിജയതേരില്‍ വീണ്ടും നടുവണ്ണൂർ ജി.എച്ച്.എസ്.എസ്
നടുവണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വീണ്ടും നൂറിമേനി വിജയവുമായി നടുവണ്ണൂർ ജി.എച്ച്.എസ്.എസ്. ഈ വര്‍ഷം പരീക്ഷ എഴുതിയ 553 വിദ്യാര്‍ത്ഥികളില്‍ 553 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 123 കുട്ടികൾ ഫുൾ എപ്ലസ് കരസ്ഥമാക്കി. 44 പേർക്ക് ഒൻപത് വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു.
സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങിൽ ഹെഡ്മാസ്റ്റര്‍ എൻ.എം മൂസ്സേക്കായ വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു. ഡെപൂട്ടി എച്ച്.എം. ഷീന പി, വിജയോത്സവം കൺവീനർ ഷീല ടി.എം, സ്റ്റാഫ് സെക്രട്ടറി സന്ധ്യ പി.കെ എന്നിവർ സംസാരിച്ചു.
ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് 99.5 ശതമാനം ആണ് വിജയം. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,27,020 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത് 61449 പേര്‍ക്കാണ്.
Description: Naduvannur GHSA achieves another resounding success in the SSLC exam