വെങ്ങളം ബൈപ്പാസിൽ ലോറി ഡിവൈഡറില്‍ ഇടിച്ച് ഓട്ടോയ്ക്ക് മുകളിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 3മണിയോടെയാണ് സംഭവം. കൊയിലാണ്ടിക്ക് വരികയായിരുന്ന ലോറിയും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ലോഡ് കയറ്റി വരികയായിരുന്ന മിനി ലോറി പുതിയ ദേശീയ പാതയിൽ നിന്നും സർവീസ് റോഡിലേക്ക് കയറുമ്പോൾ ഡിവൈഡറില്‍ ഇടിച്ച് ഓട്ടോയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റ മിനി ലോറിലെയും ഓട്ടോയിലെയും ഡ്രൈവർമാരെ ആശുപത്രിയിൽ എത്തിച്ചു. വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും എത്തിയ അഗ്നിസേനയും പോലീസും ചേർന്ന് ക്രെയിനിന്റെ സഹായത്തോടുകൂടി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിന്റെ വശങ്ങളിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ഏതാണ്ട് രണ്ട് മണിക്കൂറോളം കൊയിലാണ്ടി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മജീദ് എമ്മിന്റെ നേതൃത്വത്തിൽ എഫ്.ആര്.ഒമാരാ രതീഷ് കെ.എൻ, നിധിപ്രസാദ് ഇ.എം, ലിനീഷ് എം, അമൽ വിഎസ്, നിതിൻ രാജ് ഇ.കെ, ഇന്ദ്രജിത്ത് ഐ, ഹോംഗാർഡുമാരായ രാജേഷ് കെ.പി, രാംദാസ്,ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Description: Accident after lorry and auto collide on Vengalam bypass