പേരാമ്പ്ര വാല്യക്കോട് കഞ്ചാവുമായി നാദാപുരം സ്വദേശിയായ യുവാവ് പിടിയില്‍
പേരാമ്പ്ര: കഞ്ചാവുമായി പേരാമ്പ്ര വാല്യക്കോട് യുവാവ് എക്‌സൈസിന്റെ പിടിയില്‍. നാദാപുരം മാക്കൂൽ വീട്ടിൽ റാഹിൽ (20) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 25 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു.
ഇന്നലെ രാത്രി 10.30ഓടെ നൊച്ചാട് തൃക്കായ് കുന്ന് മൊയിലോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്ത് പേരാമ്പ്ര പയ്യോളി റോഡിന് അരികിൽ വെച്ചാണ് പ്രതി പിടിയിലാവുന്നത്. കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് എക്സൈസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
ബാലുശ്ശേരി റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.കെ സബീർ അലിയും സംഘവും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്. പ്രിവന്‌റീവ് ഓഫീസർ ഇ.എം ഷാജി, സിവിൽ എക്സൈസ് ഓഫീസർ ലിനീഷ്, വനിത സിഇഒ ഷൈനി, ഡ്രൈവർ സിഇഒ പ്രശാന്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Description: A youth from Nadapuram was arrested with ganja in Perambra