അതിർത്തിയില്‍ പൊരുതുന്ന ധീര ജവാന്മാര്‍ക്ക് കീഴരിയൂർ കൾചറൽ ഫൗണ്ടേഷന്റെ ഐക്യദാർഢ്യം


കീഴരിയൂർ: അതിർത്തിയിൽ ഇന്ത്യയ്ക്ക് വേണ്ടി വേണ്ടി പൊരുതുന്ന ധീര ജവാന്മാര്‍ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു. കീഴരിയൂരിലെ ഓഡിറ്റോയത്തില്‍ ഇന്നലെ വൈകീട്ട് സംഘടിപ്പിച്ച പരിപാടിയില്‍ എല്ലാ അംഗങ്ങളും പങ്കാളികളായി.

പ്രസിഡണ്ട് എം.ജി ബൽരാജ് അധ്യക്ഷത വഹിച്ചു. രവി നീലാംബരി, ഇടത്തിൽ രാമചന്ദ്രൻ, കെ.എം വേലായുധൻ, തൈക്കണ്ടി കരുണാകരൻ, പി.കെ പ്രകാശൻ, സി.എം കുഞ്ഞിമൊയ്തി, കെ.പ്രസാദ്, കെ.ഫൗസുന്നീസ, സാബിറ നടുക്കണ്ടി, കെ.മുരളീധരൻ, ദിനേശ് പ്രസാദ്, ബാലൻ കാർമ, കേളോത്ത് ബഷീർ, രാരോത്ത് മോഹനൻ എന്നിവർ പ്രസംഗിച്ചു.

Description: Keezhariyur Cultural Foundation's solidarity with the brave soldiers