ഖത്തര്‍ നീതിന്യായ മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്ന നാദാപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി അന്തരിച്ചു


Advertisement

ദോഹ: ഖത്തറില്‍ ചികിത്സയിലായിരുന്ന നാദാപുരം സ്വദേശി അന്തരിച്ചു. നാദാപുരം വിലാതപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി ആണ് മരിച്ചത്. അന്‍പത് വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്നു.

ഖത്തറിലെ നീതിന്യായ മന്ത്രാലയത്തില്‍ (മിനിസ്ട്രി ഓഫ് ജസ്റ്റിസ്) ജീവനക്കാരനായിരുന്നു അബ്ദുല്‍ സമദ്. കെ.എം.സി.സി ഉള്‍പ്പെടെയുള്ള സംഘടനകളിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു.

Advertisement

അഞ്ച് വര്‍ഷം മുമ്പ് അര്‍ബുദം ബാധിച്ചെങ്കിസും പിന്നീട് ചികിത്സയിലൂടെ ഭേദമായി. തുടര്‍ന്ന് ജോലിയിലും പൊതുപ്രവര്‍ത്തനരംഗത്തും വീണ്ടും സജീവമായി. രണ്ട് മാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ ശേഷം വീണ്ടും രോഗബാധിതനാവുകയായിരുന്നു.

തുടര്‍ചികിത്സയ്ക്കായി ഓഗസ്റ്റ് അവസാനം ഖത്തറില്‍ തിരികെയെത്തി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

സക്കീനയാണ് ഭാര്യ. സുബൈദ, ഖമറുന്നീസ, മുബീന എന്നിവര്‍ സഹോദരിമാരാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Advertisement
Advertisement