Tag: Doha

Total 8 Posts

ഖത്തര്‍ നീതിന്യായ മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്ന നാദാപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി അന്തരിച്ചു

ദോഹ: ഖത്തറില്‍ ചികിത്സയിലായിരുന്ന നാദാപുരം സ്വദേശി അന്തരിച്ചു. നാദാപുരം വിലാതപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി ആണ് മരിച്ചത്. അന്‍പത് വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്നു. ഖത്തറിലെ നീതിന്യായ മന്ത്രാലയത്തില്‍ (മിനിസ്ട്രി ഓഫ് ജസ്റ്റിസ്) ജീവനക്കാരനായിരുന്നു അബ്ദുല്‍ സമദ്. കെ.എം.സി.സി ഉള്‍പ്പെടെയുള്ള സംഘടനകളിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് അര്‍ബുദം ബാധിച്ചെങ്കിസും പിന്നീട്

കോഴിക്കോട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ദോഹ: കോഴിക്കോട് സ്വദേശി ഖത്തറില്‍ അന്തരിച്ചു. കല്ലായി മന്‍കുഴിയില്‍ പറമ്പ് അബ്ദുള്‍ ലത്തീഫ് ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ചേവായൂര്‍ എണ്ണമ്പാലത്ത് താമസിക്കുന്ന അബ്ദുള്‍ ലത്തീഫിന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. 28 വര്‍ഷമായി ഖത്തറിലെ അമീരി ദിവാനിയില്‍ ജോലി ചെയ്യുകയായിരുന്നു

നന്തി അസോസിയഷൻ ഖത്തറിനെ ഇനി ഇവർ നയിക്കും; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: നന്തി അസോസിയഷൻ ഖത്തറിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. ജാതിമത രാഷ്ട്രീയ ഭേദമന്യെ ഖത്തറിൽ പ്രവർത്തിക്കുന്ന നന്തി പ്രദേശവാസികളുടെ കൂട്ടായ്മയായ നന്തി അസോസിയഷൻ ഖത്തറിന്റെ 2023-2025 വർഷത്തേക്കുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്. ഖത്തറിലെ നജ്മയിലുള്ള ഏഷ്യൻ സ്റ്റാർ റസ്റ്ററന്റിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ അസോസിയേഷന്റെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. നബീൽ നന്തി (ചെയർമാൻ),

വടകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു

വടകര: വടകര സ്വദേശി ഖത്തറിലെ ദോഹയില്‍ അന്തരിച്ചു. മുനിസിപ്പല്‍ മുക്കോലഭാഗം ചാത്തോത്ത് അഷ്റഫ് ആണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലെ താമസ സ്ഥലത്തായിരുന്നു മരണം. പതിനാറ് വര്‍ഷത്തോളമായി പ്രമുഖ ഫാര്‍മസി ശൃംഖലയായ വെല്‍കെയര്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അഷ്റഫ് നിലവില്‍ ഫിനാന്‍സ് മാനേജറാണ്. ഭാര്യ: സഫാരിയ. മക്കള്‍: ഷിനാസ് അഷ്റഫ്, ശാസില്‍ അഷ്റഫ്.

സന്ദര്‍ശന വിസയിലെത്തിയ ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു

ദോഹ: ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു. ഊട്ടേരി കാപ്പുമ്മല്‍ ഫാത്തിമ ആണ് മരിച്ചത്. എഴുപത്തിയൊന്‍പത് വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഫാത്തിമ മരിച്ചത്. രണ്ട് മാസം മുമ്പാണ് ഹയാ സന്ദര്‍ശന വിസയില്‍ ഫാത്തിമ ഖത്തറില്‍ എത്തിയത്. മക്കളെ കാണാനായാണ് ഇവര്‍ റമദാന്‍ ആദ്യ ആഴ്ച ഖത്തറിലേക്ക് പോയത്. വക്‌റയിലെ വീട്ടില്‍ വച്ച് തിങ്കളാഴ്ച രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും

നാടും നഗരവും ഫുട്ബോൾ ലഹരിയിൽ; ലോകകപ്പിന് ഇന്ന് കിക്കോഫ്, കളി ഖത്തറിലാണെങ്കിലും ആവേശമിങ്ങ് കേരളത്തിൽ

ദോഹ: അടയാളപ്പെടുത്തുക കാലമേ, പുത്തൻ ചരിത്രങ്ങളുടെ പിറവികൾക്കു ഖത്തർ ഒരുങ്ങിക്കഴിഞ്ഞു… ഇനി മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കുമ്പോൾ ലോകത്തിന്റെ കണ്ണ് മുഴുവൻ ഒരൊറ്റ പന്തിലേക്ക് നീളുകയാണ്… 29 ദിവസം നീളുന്ന മാമാങ്കത്തിനൊരുങ്ങി ലോകം. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന ഫിഫ ലോക കപ്പിന് ഇന്ന് വൈകിട്ട് ആരംഭം. ഖത്തർ ലോകകപ്പിന് തിരി കൊളുത്താൻ ഇനി നിമിഷങ്ങൾ മാത്രം; എവിടെ,

സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസ്സില്‍ വച്ച് ഉറങ്ങിപ്പോയി, കുട്ടി അകത്തുള്ളതറിയാതെ ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു; ഖത്തറില്‍ നാലു വയസുകാരിയായ മലയാളി ബാലികയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ദാരുണാന്ത്യം

ദോഹ: പിറന്നാള്‍ ദിനത്തില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഖത്തറിലെ അല്‍വക്ര സ്പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെ.ജി 1 വിദ്യാര്‍ത്ഥിനിയും കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ-സൗമ്യ ദമ്പതികളുടെ ഇളയ മകളുമായ മിന്‍സ മറിയം ജേക്കബ് (നാല് വയസ്) ആണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ വച്ചാണ് മിന്‍സയുടെ മരണം സംഭവിച്ചത്. സ്‌കൂളിലേക്ക് പോകുന്നതിനിടെ ബസ്സില്‍ വച്ച്

കൈൻഡ് കീഴരിയൂർ ഖത്തർ ചാപ്റ്ററും മലയാളം എഫ്.എമ്മും ചേർന്ന് ഹമദ് മെഡിക്കൽ സെന്ററിൽ മഹാരക്തദാന ക്യാമ്പ് നടത്തി

ദോഹ: കീഴരിയൂർ കൈൻഡ് പാലിയേറ്റിവ് കെയറിൻ്റെ പ്രവാസി സംഘടനയായ കൈൻഡ് കീഴരിയൂർ ഖത്തർ ചാപ്റ്ററും മലയാളം എഫ്‌.എം 98.6 ഉം ചേർന്ന് ദോഹയിലെ ഹമദ് മെഡിക്കൽ സെന്ററിൽ മഹാരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 150 ഓളം പേർ ക്യാമ്പിൽ രക്തദാനം നടത്തി. ക്യാമ്പ് ഐ.സി.സി പ്രസിഡന്റ് പി.എൻ.ബാബുരാജ്‌ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ റൗഫ്‌ കൊണ്ടോട്ടി, മുൻ