സന്ദര്‍ശന വിസയിലെത്തിയ ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു


ദോഹ: ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു. ഊട്ടേരി കാപ്പുമ്മല്‍ ഫാത്തിമ ആണ് മരിച്ചത്. എഴുപത്തിയൊന്‍പത് വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഫാത്തിമ മരിച്ചത്.

രണ്ട് മാസം മുമ്പാണ് ഹയാ സന്ദര്‍ശന വിസയില്‍ ഫാത്തിമ ഖത്തറില്‍ എത്തിയത്. മക്കളെ കാണാനായാണ് ഇവര്‍ റമദാന്‍ ആദ്യ ആഴ്ച ഖത്തറിലേക്ക് പോയത്. വക്‌റയിലെ വീട്ടില്‍ വച്ച് തിങ്കളാഴ്ച രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

ഭര്‍ത്താവ്: പരേതനായ നാരങ്ങോളി ആലി.

മക്കള്‍: അബ്ദു റാസിഖ് എന്‍ (കള്‍ച്ചറല്‍ ഫോറം, കോഴിക്കോട് ജില്ലാ സെക്രട്ടറി, ഖത്തര്‍), ശരീഫ് (ഖത്തര്‍), അബ്ദുസ്സമദ് നാരങ്ങോളി, വി.കെ.ആയിശ ടീച്ചര്‍ (മുന്‍ അധ്യാപിക), റഹീമ സാലിഹ്.

മരുമക്കള്‍: സാലിഹ് ശിവപുരം (ഖത്തര്‍), സാജിദ കെ.വി, ബഷീദ (കൊയിലാണ്ടി), പരേതനായ വി.കെ. ഇബ്രാഹിം കുട്ടി മാസ്റ്റര്‍.

തിങ്കളാഴ്ച രാത്രിയോടെ ഖത്തറിലെ അബൂഹമൂര്‍ ഖബറിസ്ഥാനില്‍ മയ്യിത്ത് ഖബറടക്കി.