നന്തി അസോസിയഷൻ ഖത്തറിനെ ഇനി ഇവർ നയിക്കും; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


ദോഹ: നന്തി അസോസിയഷൻ ഖത്തറിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. ജാതിമത രാഷ്ട്രീയ ഭേദമന്യെ ഖത്തറിൽ പ്രവർത്തിക്കുന്ന നന്തി പ്രദേശവാസികളുടെ കൂട്ടായ്മയായ നന്തി അസോസിയഷൻ ഖത്തറിന്റെ 2023-2025 വർഷത്തേക്കുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്. ഖത്തറിലെ നജ്മയിലുള്ള ഏഷ്യൻ സ്റ്റാർ റസ്റ്ററന്റിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ അസോസിയേഷന്റെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.

നബീൽ നന്തി (ചെയർമാൻ), ജബ്ബാർ കോവുമ്മൽ (ജനറൽ കൺവീനർ), കെ.കെ.സുനിൽ (ട്രഷറർ), സി.വി.സംഗീത്, ഫിറോസ് മുക്കാട്ട്, കെ.കെ.അഷ്‌റഫ് (വൈസ് ചെയർമാൻമാർ), ഷംനാജ് സായൂജ്, ഷബീർ കുറ്റിക്കാട്ടിൽ, കെ.വി.സെമിൽ (ജോയിന്റ് കൺവീനർ) എന്നിവരാണ് നന്തി അസോസിയേഷൻ ഖത്തറിന്റെ പുതിയ ഭാരവാഹികൾ.

മുസ്തഫ മലമ്മൽ അധ്യക്ഷനായ ചടങ്ങിൽ ദോഹയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ഫൈസൽ മൂസ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷിഹാസ്‌ ബാബു, ബഷീർ കോവുമ്മൽ, ടി.പി.റഷീദ്, മുസ്തഫ മലമ്മൽ, പി.വി.ഷാജി, ഹുബൈബ് കുറുക്കനാട്ട്, റമീസ് വീരവഞ്ചേരി, റാഷിദ് മുഹമ്മദ്, പി.ആർ.എ.കരിം എന്നിവർ സംസാരിച്ചു. നബീൽ നന്തി സ്വാഗതവും കെ.കെ.സുനിൽ നന്ദിയും പറഞ്ഞു.