Tag: Nanthi

Total 32 Posts

സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് നന്തി മേഖലാ ശിൽപ്പശാല

കൊയിലാണ്ടി: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് നന്തി മേഖലാ ശിൽപ്പശാല സോണൽ കൺവീനർ കെ.വിജയരാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പി.എം.ശ്രീലത അധ്യക്ഷയായി. മേഖലാ കൺവീനർ സുനിൽ അക്കമ്പത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കൺവീനർ അജയൻ, ജില്ലാ കമ്മറ്റി അംഗം അജീഷ് എന്നിവർ ക്ലാസ്സെടുത്തു. ബാബു പടിക്കൽ എന്നിവർ സംസാരിച്ചു. പി.കെ.പ്രകാശൻ സ്വാഗതവും കെ.സിന്ധു നന്ദിയും

നന്തിയിൽ നിർത്തിയിട്ട ഗുഡ്‍സ് ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച രണ്ട് പേരെ തന്ത്രപരമായി പിടികൂടി കൊയിലാണ്ടി പൊലീസ്

കൊയിലാണ്ടി: നന്തിയിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച രണ്ട് പേരെ കൊയിലാണ്ടി പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തു. മേലൂർ കളരിക്കണ്ടി കെ.ആഷിഫ് (25), മേലൂർ മാവിളിച്ചിക്കണ്ടി എസ്.എസ്.സൂര്യൻ (23) എന്നിവരെയാണ് കൊയിലാണ്ടി എസ്.ഐ അനീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇതിൽ സൂര്യൻ ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതിയായിരുന്നു. മോഷ്ടിച്ച ബാറ്ററി നന്തിയിലെ ബാറ്ററി കടയിൽ

‘ആഴ്ചയില്‍ അന്‍പതിലേറെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍’; ആരോപണവിധേയനായ യൂത്ത് ലീഗ് നേതാവിനെതിരെ നന്തിയില്‍ പോസ്റ്റര്‍ ക്യാമ്പെയിനുമായി ഡി.വൈ.എഫ്.ഐ

കൊയിലാണ്ടി: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കുന്നുവെന്ന ആരോപണം നേരിടുന്ന മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ഇതിന്റെ ഭാഗമായി നന്തിയില്‍ ഡി.വൈ.എഫ്.ഐ പോസ്റ്റര്‍ ക്യാമ്പെയിന്‍ നടത്തി. യൂത്ത് ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റും നന്തി സ്വദേശിയുമായ കെ.കെ.റിയാസിനെതിരെയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ആരോപണം ഉയര്‍ന്നത്. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് വ്യാജസര്‍ട്ടിഫിക്കറ്റ് വാര്‍ത്ത പുറത്തു

നന്തി അസോസിയഷൻ ഖത്തറിനെ ഇനി ഇവർ നയിക്കും; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: നന്തി അസോസിയഷൻ ഖത്തറിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. ജാതിമത രാഷ്ട്രീയ ഭേദമന്യെ ഖത്തറിൽ പ്രവർത്തിക്കുന്ന നന്തി പ്രദേശവാസികളുടെ കൂട്ടായ്മയായ നന്തി അസോസിയഷൻ ഖത്തറിന്റെ 2023-2025 വർഷത്തേക്കുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്. ഖത്തറിലെ നജ്മയിലുള്ള ഏഷ്യൻ സ്റ്റാർ റസ്റ്ററന്റിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ അസോസിയേഷന്റെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. നബീൽ നന്തി (ചെയർമാൻ),

നന്തിക്കാര്‍ക്ക് ആശ്വാസം; വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീഷണിയായ കാട്ടുപൂച്ച ഒടുവില്‍ വനം വകുപ്പിന്റെ കെണിയിലായി

നന്തി ബസാര്‍: നന്തിക്കാരെ ദിവസങ്ങളോളം ആശങ്കയിലാക്കിയ കാട്ടുപൂച്ച ഒടുവില്‍ പിടിയിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കാട്ടുപൂച്ച കുടുങ്ങിയത്. ബുധനാഴ്ച രാവിലെ അഞ്ചരയോടെ നന്തി സ്വദേശി നൗഫലാണ് പൂച്ച കൂട്ടിലകപ്പെട്ടത് ആദ്യം കണ്ടത്. രാത്രി വൈകിയോ പുലര്‍ച്ചെയോടെയോ ആണ് പൂച്ച കൂട്ടില്‍ പെട്ടത് എന്നാണ് അനുമാനിക്കുന്നത്. നൗഫലിന്റെ വീടിന് സമീപമാണ് കാട്ടുപൂച്ച പത്ത് ദിവസത്തോളമായി നിലയുറപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ

‘മനുഷ്യജീവന് അപകടമാവുന്ന പദ്ധതികൾ അടിച്ചേൽപ്പിക്കരുത്’; നന്തിയിലെ ജനവാസ മേഖലയിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം

നന്തി ബസാർ: മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തി ബസാറിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. നന്തിയിലെ കെൽട്രോൺ യൂണിറ്റിന് കീഴിലുള്ള 75 സെന്റ് സ്ഥലത്താണ് മൂടാടി പഞ്ചായത്ത് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. നിർദ്ദിഷ്ട പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിനെതിരെ പ്രതിഷേധിക്കാനായി നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിച്ചു.   നിലവിൽ ദേശീയപാതാ വികസനവുമായി

ഏക സിവിൽ കോഡിനെതിരെ എല്ലാവരും ഒന്നിച്ച് പോരാടണമെന്ന് ടി.ടി.ഇസ്മായിൽ; നന്തിയിൽ വനിതാലീഗ് എക്സിക്യുട്ടീവ് ക്യാമ്പ് 

നന്തി ബസാർ: ഏക സിവിൽ കോഡിനെതിരെ എല്ലാവരും ഒരുമിച്ചുള്ള ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി.ടി.ഇസ്മായിൽ പറഞ്ഞു. മൂടാടി പഞ്ചായത്ത് വനിതാ ലീഗ് എക്സിക്യുട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ടി.പി.ഫൗസിയ അധ്യക്ഷയായി. മിസ്ഹബ് കിഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. നജ്മ തഷ്ബിറ, നൂർ ജഹാൻ ടീച്ചർ എന്നിവർ വിവിധ

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നന്തിയിൽ എൽ.ഡി.എഫിന്റെ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നന്തിയിൽ എൽ.ഡി.എഫിന്റെ പ്രതിഷേധ കൂട്ടായ്മ. എൽ.ഡി.എഫ് നന്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നന്തി ടൗണിൽ പ്രതിഷേധ കൂട്ടായ്മ നടത്തിയത്. പ്രതിഷേധ കൂട്ടായ്മ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.പി.ഷിബു ഉദ്ഘാടനം ചെയ്തു. എൻ.ശ്രീധരൻ അധ്യക്ഷനായി. സി.പിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം അജയ് ആവള മുഖ്യ

സ്വര്‍ണ്ണവര്‍ണ്ണത്തില്‍ കുളിച്ച് നന്തിയിലെ കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസ്; വിസ്മയക്കാഴ്ചയില്‍ മനം നിറഞ്ഞ് പ്രദേശവാസികള്‍, കാരണം ഇതാണ്

കൊയിലാണ്ടി: നമ്മുടെ നാടിന്റെ പ്രധാന അടയാളങ്ങളിലൊന്നായ കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസ് സ്വര്‍ണ്ണവര്‍ണ്ണമണിഞ്ഞു. മഞ്ഞ നിറത്തിലുള്ള അലങ്കാരബള്‍ബുകളാല്‍ പൊതിഞ്ഞ് ഏറെ സുന്ദരമായ ലൈറ്റ് ഹൗസ് പ്രദേശവാസികള്‍ക്കും വിസമയക്കാഴ്ചയായി. എന്നാല്‍ ലൈറ്റ് വര്‍ണ്ണപ്രഭയില്‍ കുളിച്ച് നില്‍ക്കുന്നതിന്റെ കാരണം മാത്രം ആര്‍ക്കും അറിയില്ലായിരുന്നു. ലോക മറൈന്‍ നാവിഗേഷന്‍ സഹായതാ ദിനത്തോട് (വേള്‍ഡ് മറൈന്‍ എയിഡ്‌സ് ടു നാവിഗേഷന്‍ ഡേ)

നന്തിക്കാര്‍ എന്നേ തിരിച്ചറിഞ്ഞതാണ്, വ്യത്യസ്തനായ ഈ കുഞ്ഞികൃഷ്ണേട്ടനെ; പി.കെ.മുഹമ്മദലി എഴുതുന്നു

പി.കെ.മുഹമ്മദലി കസ്റ്റമറിന്റെ അടുത്തേക്ക് അങ്ങോട്ട് നടന്ന് ചെന്ന് എത്തുക എന്നതാണ് വീരവഞ്ചേരിയിലെ പുനത്തില്‍ കുഞ്ഞികൃഷ്ണേട്ടന്‍റെ രീതി. അവശ്യ സേവനങ്ങള്‍ ആപ്പില്‍ വീട്ടുമുറ്റത്ത് എത്തുന്ന സ്മാര്‍ട്ട് ഫോണ്‍ കാലത്തിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ കുഞ്ഞികൃഷ്ണേട്ടന്‍ തന്‍റെ നടത്തം തുടങ്ങിയിട്ടുണ്ട്. 37 വര്‍ഷമായി കാല്‍നടയായി ഓരോ വീട്ടിലും നടന്ന് ചെന്ന് ബാര്‍ബര്‍ ജോലി ചെയ്യുന്ന കുഞ്ഞികൃഷ്ണനെ നന്തിയിലും തിക്കോടിയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ക്ക്