കോഴിക്കോട് ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പിടിയിലായ ആള്‍ക്കെതിരെ പോക്‌സോ കേസും


Advertisement

കോഴിക്കോട്: ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിലായ ആള്‍ക്കെതിരെ പോക്‌സോ കേസും. കൊല്ലം സ്വദേശി തൊടിയില്‍ അന്‍സാറിനെതിരെയാണ് പൊലീസ് പോക്‌സോ കുറ്റവും ചുമത്തിയത്. കോഴിക്കോട് കസബ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisement

കഴിഞ്ഞ ദിവസമാണ് അന്‍സാര്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരായ കേസിന്റെ അന്വേഷണത്തിനിടെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Advertisement
Advertisement