പാലക്കുളത്ത് ട്രയിന്‍ തട്ടി മരിച്ചത് പുളിയഞ്ചേരി സ്വദേശിയായ ഇരുപത്തിനാലുകാരൻ


Advertisement

കൊയിലാണ്ടി: പാലക്കുളത്ത് ട്രയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പുളിയഞ്ചേരി സ്വദേശി കരുവാംപടിക്കല്‍ അശ്വന്ത് ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു.

ഇന്ന് രാവിലെ ഒന്‍പത് മണിയേടെയാണ് അപകടം നടന്നതെന്നാണ് നിഗമനം. പാലക്കുളം റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ശരീരം ചിന്നിചിതറിയ നിലയിലായിരുന്നു.

Advertisement

ഒന്‍പതേ മുക്കാലോടെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റി.

അച്ഛന്‍: ശ്രീനിവാസന്‍, അമ്മ: സുബിത, സഹോദരി: അശ്വതി.

Advertisement
Advertisement

summary: person who died after being hit by a train at Koyilandy Palakkulam was identified