Tag: Palakkulam

Total 4 Posts

പാലക്കുളത്ത് ട്രയിന്‍ തട്ടി മരിച്ചത് പുളിയഞ്ചേരി സ്വദേശിയായ ഇരുപത്തിനാലുകാരൻ

കൊയിലാണ്ടി: പാലക്കുളത്ത് ട്രയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പുളിയഞ്ചേരി സ്വദേശി കരുവാംപടിക്കല്‍ അശ്വന്ത് ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയേടെയാണ് അപകടം നടന്നതെന്നാണ് നിഗമനം. പാലക്കുളം റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ശരീരം ചിന്നിചിതറിയ നിലയിലായിരുന്നു. ഒന്‍പതേ മുക്കാലോടെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം സംഭവ സ്ഥലത്ത്

‘മോന്റെ പരുക്ക് ഗുരുതരമാണെന്ന് പറഞ്ഞിരുന്നെങ്കിലും തിരിച്ച് വരും എന്ന് തന്നെയാണ് ഞങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നത്’; പാലക്കുളം സ്വദേശി ഷംനാദിന്റെ വേർപാടിൽ വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും; മൃതദേഹം ഇന്ന് ഖബറടക്കും

കൊയിലാണ്ടി: ‘യാതൊരു ദുശീലങ്ങളും ഇല്ലാത്ത നല്ല മോനായിരുന്നു ഷംനാദ്. ഒരു പാവമായത്കൊണ്ട് ഞങ്ങൾക്കൊക്കെ വലിയ കാര്യമായിരുന്നു അവനെ, അവൻ പോയി എന്നത് വിശ്വസിക്കാൻ പറ്റുന്നേയില്ല’. ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന പാലക്കുളം സ്വദേശിയായ യുവാവിന്റെ നിര്യാണത്തിൽ വിങ്ങി നാട്. പാലക്കുളം കരിയാരിപ്പൊയിൽ താമസിക്കും താവോടി ഷംനാദ് ആണ് മരണപ്പെട്ടത്. പത്തൊൻപത് വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രി നടക്കാവിൽ

പാലക്കുളത്ത് മത്സ്യബന്ധനത്തിനിടെ കടലില്‍ തോണി മറിഞ്ഞ് മരിച്ച ഷിഹാബിന്റെ കുടുംബത്തിന് മുസ്ലിം ലീഗ് വീട് നിർമ്മിച്ച് നൽകും

നന്തി ബസാര്‍: പാലക്കുളത്ത് കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കടലില്‍ മുങ്ങി മരിച്ച മുത്തായം കോളനിയിലെ ഷിഹാബിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ മുസ്ലിം ലീഗ്. മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബൈത്തുറഹ്മയാണ് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. ആയിരം സ്‌ക്വയര്‍ ഫീറ്റിലാണ് വീടൊരുങ്ങുക. പതിനാറ് ലക്ഷം രൂപയോളമാണ് പ്രതീക്ഷിക്കുന്ന ചെലവ്. പലരും

ഷിഹാബിനായി നേവിയുടെ ഹെലികോപ്റ്റര്‍ പാലക്കുളം കടപ്പുറത്ത്; ഫയര്‍ ഫോഴ്‌സും കോസ്റ്റ് ഗാര്‍ഡും ഇന്നത്തേക്ക് തിരച്ചില്‍ നിര്‍ത്തി

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് കടലില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിനെ കണ്ടെത്താനായി നേവിയുടെ ഹെലികോപ്റ്റര്‍ പാലക്കുളം കടപ്പുറത്തെത്തി. സെര്‍ച്ച് ലൈറ്റ് തെളിച്ചുകൊണ്ട് കടലിന് മുകളില്‍ പറന്നാണ് നേവിയുടെ ഹെലികോപ്റ്റര്‍ തിരച്ചില്‍ നടത്തുന്നത്. അതേസമയം ഫയര്‍ ഫോഴ്‌സും കോസ്റ്റ് ഗാര്‍ഡും ഇന്നത്തേക്ക് തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ കൊയിലാണ്ടി ന്യൂസ്