‘മോന്റെ പരുക്ക് ഗുരുതരമാണെന്ന് പറഞ്ഞിരുന്നെങ്കിലും തിരിച്ച് വരും എന്ന് തന്നെയാണ് ഞങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നത്’; പാലക്കുളം സ്വദേശി ഷംനാദിന്റെ വേർപാടിൽ വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും; മൃതദേഹം ഇന്ന് ഖബറടക്കും


കൊയിലാണ്ടി: ‘യാതൊരു ദുശീലങ്ങളും ഇല്ലാത്ത നല്ല മോനായിരുന്നു ഷംനാദ്. ഒരു പാവമായത്കൊണ്ട് ഞങ്ങൾക്കൊക്കെ വലിയ കാര്യമായിരുന്നു അവനെ, അവൻ പോയി എന്നത് വിശ്വസിക്കാൻ പറ്റുന്നേയില്ല’. ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന പാലക്കുളം സ്വദേശിയായ യുവാവിന്റെ നിര്യാണത്തിൽ വിങ്ങി നാട്. പാലക്കുളം കരിയാരിപ്പൊയിൽ താമസിക്കും താവോടി ഷംനാദ് ആണ് മരണപ്പെട്ടത്. പത്തൊൻപത് വയസ്സായിരുന്നു.

വ്യാഴാഴ്ച രാത്രി നടക്കാവിൽ വച്ച് ഷംനാദ് സഞ്ചരിച്ച സ്കൂട്ടറും മറ്റൊരു ബെെക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ​മൂടാടി മലബാർ കോളേജ് ബി സി എ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു ഷംനാദ്. പഠനത്തിലും ഏറെ മിടുക്കനായിരുന്നു ഞങ്ങളുടെ കുട്ടി, ഡോക്ടർമാർ അവന്റെ പരിക്ക് ഗുരുതരം ആണെന്ന് പറഞ്ഞിരുന്നെങ്കിലും അവൻ തിരിച്ച് വരുമെന്ന് തന്നെ ആണ് പ്രതീക്ഷിച്ചിരുന്നത് എന്ന് ബന്ധു സാദിഖ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഷംനാദിന്റെ പിതാവ് ഹാഷിം ഖത്തറിലായിരുന്നു. മകന് അപകടം പറ്റിയെന്നു വാർത്ത മാത്രമേ അറിയിച്ചിരുന്നുള്ളു. ഉച്ചയോടെ അദ്ദേഹം നാട്ടിലെത്തും. കുടുംബാംഗങ്ങളുൾപ്പെടെ ആർക്കും ഇനിയും ഈ മരണം ഉൾക്കൊള്ളാനായിട്ടില്ല.

വ്യാഴാഴ്ച രാത്രി നടക്കാവിൽ വച്ച് ഷംനാദ് സഞ്ചരിച്ച സ്കൂട്ടറും മറ്റൊരു ബെെക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ​ഗുരുതരമായി പരിക്കേറ്റ ഷംനാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിക്കുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അൻസിൽ

പരിക്കുകളോടെ ചികിത്സയിലാണ്.

വഹീദയാണ് ഉമ്മ. ഷഹ്ന, സന എന്നിവർ സഹോദരങ്ങളാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകുകയും പൊതുദർശനത്തിനു ശേഷം കൊല്ലം പാറപ്പള്ളി ഖബർസ്ഥാനിൽ ഇന്ന് ഉച്ചയോടെ ഖബറടക്കും.

 

summary: Thaodi Shamnad, a resident of Kariyaripo, Palakulam, died.


Community-verified icon