പാലക്കുളത്ത് മത്സ്യബന്ധനത്തിനിടെ കടലില്‍ തോണി മറിഞ്ഞ് മരിച്ച ഷിഹാബിന്റെ കുടുംബത്തിന് മുസ്ലിം ലീഗ് വീട് നിർമ്മിച്ച് നൽകും


നന്തി ബസാര്‍: പാലക്കുളത്ത് കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കടലില്‍ മുങ്ങി മരിച്ച മുത്തായം കോളനിയിലെ ഷിഹാബിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ മുസ്ലിം ലീഗ്. മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബൈത്തുറഹ്മയാണ് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചത്.

ആയിരം സ്‌ക്വയര്‍ ഫീറ്റിലാണ് വീടൊരുങ്ങുക. പതിനാറ് ലക്ഷം രൂപയോളമാണ് പ്രതീക്ഷിക്കുന്ന ചെലവ്. പലരും ഇതിനകം തന്നെ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ നിര്‍മ്മാണം ആരംഭിക്കാനാണ് തീരുമാനം.

വീട് നിര്‍മ്മാണത്തിനായി കമ്മിറ്റി രൂപീകരിച്ചു. സി.കെ.അബൂബക്കര്‍ (ചെയര്‍മാന്‍), യു.കെ.ഹമീദ് (വര്‍ക്കിങ്ങ് ചെയര്‍മാന്‍), കെ.അബുബക്കര്‍ ഹാജി, പി.എം.ഖാലിദ് ഹാജി, വര്‍ദ് അബ്ദുറഹിമാന്‍, ടി.കെ.നാസര്‍, യു.വി.കാസിം, കെ, കെ.റിയാസ് (വൈസ് ചെയര്‍മാന്‍മാര്‍), മുതുകുനി മുഹമ്മദലി (ജനറല്‍ കണ്‍വീനര്‍), ചിപ്പു അഷ്‌റഫ് (വര്‍ക്കിങ്ങ് കണ്‍വീനര്‍), ഇബ്രാഹിം മര്‍വ്വ, അഹമദ് അമ്പട്ടാരി, എം.വി.റിയാസ്, റഷീദ് ഇടത്തില്‍, റാഷിദ് മുഹമ്മദ്, കെ.അബുബക്കര്‍ (കണ്‍വീനര്‍മാര്‍), സി.കെ.സുബൈര്‍ (ട്രഷറര്‍), റഫീക്ക് പുത്തലത്ത് (കോ-ഓര്‍ഡിനേറ്റര്‍), റെനിന്‍ അഷ്‌റഫ് (ഓഡിറ്റിങ്ങ് കണ്‍ട്രോള്‍) എന്നിവരാണ് ഭാരവാഹികള്‍.


Related News: ഉരുപുണ്യകാവ് പാലക്കുളം കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാനില്ല; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം മഠത്തില്‍ അബ്ദുറഹിമാന്‍ ഉല്‍ഘാടനം ചെയതു. ചിപ്പു അഷ്‌റഫ്, കെ.അബുബക്കര്‍ ഹാജി, മെയോണ്‍ കാദര്‍, ടി.കെ.നാസര്‍, കെ.കെ.റിയാസ്, അമാന മുസ്തഫ, സി.കെ.സുബൈര്‍, മര്‍ഹബ കുഞ്ഞബ്ദുള്ള, റഷീദ് കൊളരാട്ടില്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദലി സ്വാഗതം പറഞ്ഞു.

ജൂലൈ 12 നാണ് ഷിഹാബ് ഉള്‍പ്പെടെ മൂന്ന് പേര്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോയത്. ശക്തമായ തിരയില്‍ പെട്ട് തോണി മറിയുകയായിരുന്നു. രണ്ട് പേര്‍ രക്ഷപ്പെട്ടെങ്കിലും ഷിഹാബിനെ കാണാതായി. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഷിഹാബിന്റെ മൃതദേഹം കിട്ടിയത്.

Related News:

1. ‘ഇന്ന് ശക്തമായ കാറ്റുണ്ടായിരുന്നു, കൂറ്റൻ തിരമാലകളും’; ഉരുപുണ്യകാവ് കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായ സംഭവത്തിൽ അപകട സ്ഥലത്തു നിന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു ; സംഭവ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ കാണാം

2. തോണി മറിഞ്ഞ് മണിക്കൂറുകൾ പിന്നിടുന്നു; ഉരുപുണ്യ കാവ് കടലോരത്ത് കാണാതായ മുത്തായം സ്വദേശിക്കായുള്ള തിരച്ചിൽ അതിശക്തം; രക്ഷാപ്രവർത്തനത്തിനായി പോലീസിനും അഗ്നിശമന സേനയ്ക്കും കോസ്റ്റൽ ഗാർഡിനുമൊപ്പം നാട്ടുകാരും മത്സ്യത്തൊഴിലാളികളും രംഗത്ത്

3. സെര്‍ച്ച് ലൈറ്റ് തെളിച്ച് പാലക്കുളത്തെ കടലിന് മുകളില്‍ വട്ടമിട്ട് പറന്ന് ഹെലികോപ്റ്റര്‍; ഷിഹാബിനായുള്ള നേവിയുടെ തിരച്ചില്‍ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

4. ഒരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മകനെ നഷ്ടപ്പെട്ടതിൽ തകർന്ന കുടുംബത്തിന്റെ അരികിൽ കാനത്തിൽ ജമീല എം.എൽ.എ എത്തി, ഒപ്പമുണ്ടാവുമെന്ന് പറയാൻ; മൂടാടി സ്വദേശി ഷിഹാബിന്റെ കുടുംബത്തിന് തണലായി അടിയന്തരമായി ധനസഹായം നൽകി സർക്കാർ