‘ഇന്ന് ശക്തമായ കാറ്റുണ്ടായിരുന്നു, കൂറ്റൻ തിരമാലകളും’; ഉരുപുണ്യകാവ് കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായ സംഭവത്തിൽ അപകട സ്ഥലത്തു നിന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു ; സംഭവ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ കാണാം


കൊയിലാണ്ടി: ‘രാവിലെ ആറുമണിയോടെയായിരുന്നു മൂവരും കൂടെ കടലിൽ പോയത്, ഒൻപത് മണിയോടെ വള്ളം മുങ്ങി അപകടം സംഭവിച്ചതായി ഞങ്ങൾക്ക് വിവരം ലഭിക്കുകയായിരുന്നു’. ‘ഇന്ന് ശക്തമായ കാറ്റുണ്ടായിരുന്നു, കൂറ്റൻ തിരമാലകളും’ ഉരുപുണ്യകാവ് കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായ സംഭവത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന മൽസ്യത്തൊഴിലാളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മീൻപിടിക്കുന്നതിനിടയിൽ കൂറ്റൻ തിരയിൽപ്പെട്ട് ഇവരുടെ തോണി മറിഞ്ഞതാണെന്നാണ് സംഭവ സ്ഥലത്തു നിന്ന് മത്സ്യ തൊഴിലാളികൾ പറയുന്നത്. മണിക്കൂറുകൾ പിന്നിടുമ്പോൾ രക്ഷാപ്രവർത്തനം അതിശക്തമായി തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് ഉരുപുണ്യകാവിൽ തോണി മറിഞ്ഞ് അപകടം ഉണ്ടായത്. മൂന്നു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മുത്തായം സ്വദേശിയായ ഷിഹാബിനെ കാണാതാവുകയും നന്തി കടലൂർ സ്വദേശികളായ സമദും ഷിമിത്തും നീന്തി രക്ഷപെടുകയുമായിരുന്നു.

നാട്ടുകാരുടെയും മത്സ്യ തൊഴിലാളികളുടെയും സഹായത്തോടെ പോലിസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുന്നു. കോസ്റ്റൽ ഗാർഡും ബോട്ടിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

വീഡിയോ കാണാം: