Tag: urupunyakav

Total 2 Posts

ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താം, സഹായത്തിനായി കോസ്റ്റ് ഗാര്‍ഡും ഫയര്‍ഫോഴ്‌സും പൊലീസും; കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങള്‍

കൊയിലാണ്ടി: കര്‍ക്കിടകവാവുബലിയോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളുമായി മൂടാടി ഉരുപുണ്യകാവ് ക്ഷേത്രം. ജൂലൈ 17 തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഭക്തര്‍ക്ക് കടല്‍ക്കരയിലെ ക്ഷേത്രബലിത്തറയില്‍ ബലികര്‍മ്മങ്ങള്‍ നടക്കും. ഭക്തജനങ്ങളുടെ സൗകര്യത്തിനായി ബലിത്തറ വിപുലീകരിച്ച് നവീകരണപ്രവൃത്തികള്‍ നടത്തുകയും കടലിന് അഭിമുഖമായി സുരക്ഷാവേലികള്‍ കെട്ടുകയും ചെയ്തിട്ടുണ്ട്. ഒരേസമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമാണ് ഇത്തവണ ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.

‘ഇന്ന് ശക്തമായ കാറ്റുണ്ടായിരുന്നു, കൂറ്റൻ തിരമാലകളും’; ഉരുപുണ്യകാവ് കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായ സംഭവത്തിൽ അപകട സ്ഥലത്തു നിന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു ; സംഭവ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ കാണാം

കൊയിലാണ്ടി: ‘രാവിലെ ആറുമണിയോടെയായിരുന്നു മൂവരും കൂടെ കടലിൽ പോയത്, ഒൻപത് മണിയോടെ വള്ളം മുങ്ങി അപകടം സംഭവിച്ചതായി ഞങ്ങൾക്ക് വിവരം ലഭിക്കുകയായിരുന്നു’. ‘ഇന്ന് ശക്തമായ കാറ്റുണ്ടായിരുന്നു, കൂറ്റൻ തിരമാലകളും’ ഉരുപുണ്യകാവ് കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായ സംഭവത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന മൽസ്യത്തൊഴിലാളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മീൻപിടിക്കുന്നതിനിടയിൽ കൂറ്റൻ തിരയിൽപ്പെട്ട്