Tag: Home

Total 5 Posts

അധ്യാപകരും ജീവനക്കാരും കൈകോർത്തു; കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജ് വിദ്യാർത്ഥിക്ക് വീടൊരുങ്ങി, താക്കോൽ കൈമാറുന്നത് എം.എൽ.എ

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിലെ അധ്യാപകരും അനധ്യാപകരും കൈകോർത്തപ്പോൾ വിദ്യാർത്ഥിക്ക് വീടൊരുങ്ങി. മൂന്നാം വർഷ വിദ്യാർത്ഥിക്കാണ് കോളേജിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് വീട് നിർമ്മിച്ചു നൽകിയത്. സ്നേഹവീടിന്റെ താക്കോൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയാണ് കൈമാറുക. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായുള്ള ഒരു വിദ്യാലയം ഒരു

തിക്കോടിയില്‍ കനത്ത കാറ്റിലും മഴയിലും വീടിന് മുകളില്‍ തെങ്ങ് വീണു; ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം

തിക്കോടി: കനത്ത കാറ്റിലും മഴയിലും വീടിന് മുകളില്‍ തെങ്ങ് വീണു. തിക്കോടി കോഴിപ്പുറം നന്ദനത്തില്‍ ഒ.കെ.മോഹനന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. വീടിന്റെ മേല്‍ക്കൂരയും വാട്ടര്‍ ടാങ്കും തെങ്ങിനടിയില്‍ പെട്ട് തകര്‍ന്നു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

അവർക്കിനി അന്തിയുറങ്ങാം, സുരക്ഷിതമായി; കെ.എസ്.ടി.എ കൊയിലാണ്ടി നിർമ്മിച്ച ‘കുട്ടിക്കൊരു വീട്’ താക്കോൽ കൈമാറി

കൊയിലാണ്ടി: കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം സബ്ജില്ലകൾ ഏറ്റെടുത്ത ‘കുട്ടിക്കൊരു വീടി’ന്റെ താക്കോൽ കൈമാറ്റം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ നിർവഹിച്ചു. കാഞ്ഞിലശ്ശേരി വാളാർ കുന്നിലാണ് കെ.എസ്.ടി.എ കൊയിലാണ്ടി സബ്ജില്ലയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചത്. സംഘാടക സമിതി ചെയർമാൻ കെ.രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. ജനറൽ കൺവീനർ ഡി.കെ.ബിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നിർമ്മാണ

പാലക്കുളത്ത് മത്സ്യബന്ധനത്തിനിടെ കടലില്‍ തോണി മറിഞ്ഞ് മരിച്ച ഷിഹാബിന്റെ കുടുംബത്തിന് മുസ്ലിം ലീഗ് വീട് നിർമ്മിച്ച് നൽകും

നന്തി ബസാര്‍: പാലക്കുളത്ത് കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കടലില്‍ മുങ്ങി മരിച്ച മുത്തായം കോളനിയിലെ ഷിഹാബിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ മുസ്ലിം ലീഗ്. മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബൈത്തുറഹ്മയാണ് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. ആയിരം സ്‌ക്വയര്‍ ഫീറ്റിലാണ് വീടൊരുങ്ങുക. പതിനാറ് ലക്ഷം രൂപയോളമാണ് പ്രതീക്ഷിക്കുന്ന ചെലവ്. പലരും

താമസയോഗ്യമായ വീടില്ലാത്തവര്‍ക്ക് വീട്: രണ്ടുലക്ഷം രൂപവരെ സബ്‌സിഡി: ഗൃഹശ്രീ ഭവനപദ്ധതിയിലേക്ക് അപേക്ഷിക്കാം

കോഴിക്കോട്: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് സന്നദ്ധ സംഘടനകളും വ്യക്തികളും മുഖേന നടപ്പാക്കുന്ന ഗൃഹശ്രീ ഭവനപദ്ധതിയിലേക്ക് അപേക്ഷിക്കാം. ഡിസംബര്‍ 31വരെയാണ് അപേക്ഷിക്കാനുള്ള സമയം. രണ്ട് സെന്റ് ഭൂമിയെങ്കിലുമുള്ളവര്‍ക്ക് രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ലൈഫില്‍ ആനുകൂല്യം ലഭിക്കാത്ത, താമസയോഗ്യമായ വീടില്ലാത്തവര്‍ക്കാണ് മുന്‍ഗണന. ഫോണ്‍: 04952369545.