ഉരുപുണ്യകാവ് പാലക്കുളം കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാനില്ല


മൂടാടി:  മൂടാടിയിൽ തോണി മറിഞ്ഞ് അപകടം. ഉരുപുണ്യകാവ് പാലക്കുളം കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെയാണ് വള്ളം മറിഞ്ഞത്.  മത്സ്യത്തൊഴിലാളിയായ ഷിഹാബ് (27) നെ കണാതായി. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

മൂന്നു പേരാണ് വള്ളത്തിൽ കടലിലേക്ക് പുറപ്പെട്ടത്. മത്സ്യബന്ധനത്തിനിടെ വഞ്ചി തലകീഴായി മറിയുകയായിരുന്നു. രണ്ടു പേര് നീന്തി രക്ഷപെട്ടു. കാണാതായ ഷിഹാബിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

പോലീസും അഗ്നിശമന സേനയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഒൻപതു മണിയോടെയാണ് തങ്ങൾക്കു വിവരം ലഭിച്ചതെന്നും, ഉടനെ തന്നെ സംഭവ സ്ഥലത്തെത്തുകയും തിരച്ചിൽ നടത്തുന്നതായും അഗ്നിശമന സേന കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കോസ്റ്റ് ഗാർഡിന്റെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.