ചെങ്ങോട്ടുകാവിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു; സംസ്കാരം ഇന്ന്


Advertisement

പയ്യോളി: ചെങ്ങോട്ടുകാവിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദശി മരിച്ചു. ഇരിങ്ങൽ കോട്ടയ്ക്കൽ ഫിഷറീസ് കോളനിയിൽ കബീറാണ് അന്തരിച്ചത്. നാല്പത്തിയെട്ടു വയസ്സായിരുന്നു.

Advertisement

കഴിഞ്ഞാഴ്ച ചെങ്ങോട്ടുകാവിൽ വെച്ചാണ് അപകടം നടന്നത്. കബീർ ഓടിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ഇയാൾക്ക് വാരിയെല്ലിനു സാരമായ പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്നുച്ചയ്ക്ക് ഒന്നിന് കോട്ടക്കൽ ജലാൽ ജുമാ മസ്ജിദിൽ നടക്കും.

Advertisement

മക്കൾ: റംസാന, ദിൽഷാന. മരുമക്കൾ: സലാം, സഫീർ.

സഹോദരങ്ങൾ: മുസ്തഫ, സുഹറ, ഹഫ്സത്ത്, റഷീദ.

Advertisement