കോഴിക്കോട് ജില്ലയിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് അവസരം; ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പാർട്ട് ടൈം ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം, വിശദാംശങ്ങൾ
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ട്രാൻസ്‌ജെൻഡർ ലിങ്ക് വർക്കർമാരെ പാർട്ട് ടൈം ആയി നിയമനം നടത്തുന്നതിന് യോഗ്യരായ ട്രാൻസ്‌ജെൻഡർ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ അനുവദിച്ചിട്ടുള്ള ട്രാൻസ്‌ജെൻഡർ ഐഡൻറിറ്റി കാർഡ് ഉള്ള കോഴിക്കോട് ജില്ലയിൽ സ്ഥിര താമസക്കാരായ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽപ്പെട്ടവരാകണം.
പ്രായപരിധി : 18 – 50 വയസ്സ്. അടിസ്ഥാന യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം. സാമൂഹ്യ സേവന മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. യോഗ്യരായവർ വിദ്യാഭ്യാസം, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസിൽ നേരിട്ട് അപേക്ഷകൾ സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5000 രൂപ ഇൻസെൻറീവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി : ജൂൺ 30 വൈകീട്ട് നാല് മണി. കൂടുതൽ വിവരങ്ങൾക്ക്: 0495-2374990