ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പാറക്കൽ താഴെ നാല് സെന്റ് കോളനിയിലെ വിജ്ഞാനവാടി ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലുള്ള പാറക്കൽ താഴെ നാല് സെന്റ് കോളനി വിജ്ഞാനവാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷയായി.

ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ.ജുബീഷ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുമാസ്റ്റർ, മെമ്പർമാരായ രതീഷ് എ.കെ, ബീന കുന്നുമ്മൽ, ജയശ്രീ മനത്താനത്ത്, സുധ എം, തങ്കം ആറാംകണ്ടത്തിൽ, എസ്.സി ഡി.ഒ വിചിത്ര, വിജ്ഞാനവാടി കോ-ഓർഡിനേറ്റർ ലതിക എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഷൈനി അനീഷ് നന്ദി പറഞ്ഞു.