കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി; കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ വിദ്യാര്‍ത്ഥി മരിച്ചു


Advertisement

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കുന്നതിനിടയിൽ വെള്ളിൽ മുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

Advertisement

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് വിദ്യാര്‍ത്ഥിയെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement

കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ മുമ്പും അപകടങ്ങൾ നടന്നിട്ടുണ്ട്. കുളിക്കാനെത്തുന്നവർ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴു പാലിക്കപ്പെടാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

Advertisement

summary: Youth dies in Kothamangalam Maha Vishnu temple pond