കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവസരം; വാർഡ് അസിസ്റ്റന്റ് നിയമനത്തിന്റെ വിശദാംശങ്ങളറിയാം


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തൊഴിലവസരം. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനത്തിനായി വാർഡ് അസിസ്റ്റന്റ് (ക്ലീനിങ് സ്റ്റാഫ്) തസ്തികയിലേക്കാണ് നിയമനം. 

താൽക്കാലികാലികാടിസ്ഥാനത്തില്‍  670 രൂപ ദിവസക്കൂലി അടിസ്ഥാനത്തിലാണ് നിയമനം. ഇതിനായി കുടുംബശ്രീ സന്നദ്ധ സംഘടന/ മറ്റുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 58 വയസ്സിൽ താഴെ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്.

ഫെബ്രുവരി 13 ന് രാവിലെ 11 മുതൽ 12 വരെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന്റെ ഓഫിസിൽ കൂടിക്കാഴ്ച നടത്തും.