കണ്ണില്‍ നിന്നും ഇടയ്ക്കിടെ വെള്ളം വരുന്നുണ്ടോ? പ്രശ്‌നം ഇതാവാം



നുഷ്യരെ സംബന്ധിച്ച് പ്രധാനപ്പെട്ട അവയവമാണ് കണ്ണുകള്‍. കണ്ണിന്റെ ആരോഗ്യം വ്യക്തിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. അതിനാല്‍ കണ്ണിനുണ്ടാവുന്ന ചെറിയ അസ്വസ്ഥകള്‍ പോലും ശ്രദ്ധിക്കേണ്ടതുണ്ട്. ചിലര്‍ക്കുള്ള പ്രശ്‌നമാണ് കണ്ണില്‍ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്ന. പലപ്പോഴും ഇത് സാധാരണമെന്ന് കരുതി അവഗണിക്കുന്നവരുണ്ട്. പല കാരണങ്ങള്‍ കൊണ്ടും കണ്ണില്‍ നിന്ന് വെള്ളം വരാം.

പ്രധാനപ്പെട്ട ചില കാരണങ്ങള്‍ ഇവയാണ്:

പൂമ്പൊടി, പൊടി, അല്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങളുടെ രോമം തുടങ്ങിയ പദാര്‍ത്ഥങ്ങളോടുള്ള അലര്‍ജി മൂലം കണ്ണില്‍ നിന്നും ഇടയ്ക്കിടെ വെള്ളം വരാം.

പുക, രാസവസ്തുക്കള്‍ തുടങ്ങിയവയൊടുള്ള അലര്‍ജി മൂലവും കൂടുതല്‍ കണ്ണുനീര്‍ ഉല്പാദിപ്പിക്കപ്പെടാം.

കണ്ണുകള്‍ ഡ്രൈ ആകുന്നതു മൂലവും കണ്ണുനീര്‍ ഉല്‍പ്പാദനം ഉണ്ടാകാം.

അന്തരീക്ഷ മലിനീകരണം മൂലവും ചിലരില്‍ ഇങ്ങനെ ഉണ്ടാകാം.

തണുത്ത കാലാവസ്ഥയില്‍ പുറത്തുപോകുമ്പോള്‍ മാത്രം ഇത് അനുഭവപ്പെടുന്നുണ്ടെങ്കില്‍, എപ്പിഫോറ എന്ന് അറിയപ്പെടുന്ന ഒരു ശൈത്യകാല രോഗമാകാം.

കണ്ണിലെ എന്തെങ്കിലും അണുബാധ മൂലവും ഇത്തരത്തില്‍ കണ്ണില്‍ നിന്നും വെള്ളം വരാം. ചെങ്കണ്ണ് പോലെയുള്ള കണ്ണുകളിലെ ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ അണുബാധകള്‍ മൂലവും കണ്ണില്‍ നിന്ന് വെള്ളം വരാം.

കണ്ണുനീര്‍ നാളങ്ങളിലെ തടസ്സങ്ങള്‍ മൂലവും കണ്ണുനീര്‍ ഉല്‍പ്പാദനം ഉണ്ടാകാം. സ്വയം രോഗനിര്‍ണയത്തിന് നില്‍ക്കാതെ കാരണം എന്താണെന്ന് കണ്ടെത്തി ചികിത്സ തേടുകയാണ് വേണ്ടത്.