സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കുമുള്ള ഓണം ബോണസും അഡ്വാന്‍സ് വിതരണവും ഇന്ന് മുതല്‍, സംസ്ഥാനത്തെ ട്രഷറികള്‍ നാളെയും പ്രവര്‍ത്തിക്കും


Advertisement

കൊയിലാണ്ടി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഓണം ബോണസും അഡ്വാന്‍സും ഉത്സവബത്തയുടെയും വിതരണം ഇന്ന് മുതല്‍ വിതരണം ചെയ്യും. ഇതിനായി ബില്ലുകള്‍ പാസാക്കുന്നതിന് വേണ്ടി സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളും നാളെ സജ്ജമായി പ്രവര്‍ത്തിക്കും.

Advertisement

4,000 രൂപയുടെ ഓണം ബോണസാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 31ന് 6 മാസത്തില്‍ കൂടുതല്‍ സര്‍വീസുള്ള 35,040 രൂപയോ അതില്‍ കുറവോ ആകെ ശമ്ബളം ലഭിക്കുന്നവര്‍ക്കാണ് ഓണം ബോണസ് ലഭിക്കുക.

Advertisement

ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടിയിലെയും ബാലവാടിയിലെയും ഹെല്‍പര്‍മാര്‍, ആയമാര്‍ തുടങ്ങിയവര്‍ക്ക് 1,200 രൂപയാണ് ഉത്സവബത്ത ലഭിക്കുക. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള 20,000 രൂപ അഡ്വാന്‍സ് നല്‍കും. 5 മാസം തുല്യ ഗഡുക്കളായി തുക തിരികെ ഈടാക്കും.

Advertisement

സര്‍ക്കാരിന്റെ ശമ്ബളവിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്റെ ഐഒഎസ് വേര്‍ഷന്‍ ഡൗണ്‍ലോഡിനു തയാറായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവബത്ത ലഭിക്കും. ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാംപ് വെണ്ടര്‍മാരുടെയും ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണത്തിന് 4000 രൂപ ഉത്സവബത്ത അനുവദിച്ചു.

summary: Onam bonus and advance distribution to government employees and pensioners from today