മേപ്പയ്യൂരിൽ കർഷക കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ മാവുള്ളതിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
മേപ്പയ്യൂർ: മേപ്പയ്യൂരിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ മാവുള്ളതിൽ എം.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ മേപ്പയ്യൂർ ലോക്കൽ സെക്രട്ടറിയായിരുന്നു.
സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, കിസാൻസഭ നേതാവ്, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗം, മേപ്പയ്യൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, അർബൻ ബാങ്ക് ഡയറക്ടർ, ഹൗസിങ്ങ് സൊസൈറ്റി ഡയറക്ടർ, സീനിയർ സിറ്റിസൺ വെൽഫയർ സൊസൈറ്റി സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1957 ൽ സ്ഥാപിതമായ മേപ്പയ്യൂർ
ഗവ. ഹൈസ്ക്കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഭാര്യ: കെ.സാവിത്രി (മുൻ അധ്യാപിക, മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്).
മക്കൾ: കെ.എസ്.രമേശ്ചന്ദ്ര (അധ്യാപകൻ, എം.ഐ.എച്ച്.എസ്.എസ് പൊന്നാനി, സി.പി.ഐ കൊയിലാണ്ടി
ലോക്കൽ സെക്രട്ടറി), സുരേഷ്ചന്ദ്ര (മണി – മെക്കാനിക്ക്).
മരുമക്കൾ: അഷിത (അധ്യാപിക, ജി.എച്ച്.എസ്.എസ് പന്തലായനി), ഷജില (പന്തലായനി).
സഹോദരങ്ങൾ: പരേതരായ എം.കണാരൻ, ചിരുത.
സംസ്ക്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.