നിപ: ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി, പുതുക്കിയ ടൈം ടേബിള്‍ ഇങ്ങനെ


കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റിവച്ചു. സെപ്റ്റംബര്‍ 25 ന് തുടങ്ങേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിയത്. കൂടാതെ ഡി.എല്‍.എഡ് പരീക്ഷയും മാറ്റിയിട്ടുണ്ട്.

പുതിയ ടൈംടേബിള്‍ പ്രകാരം ഒക്ടോബര്‍ ഒമ്പതിനാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷ തുടങ്ങുക. സംസ്ഥാനത്ത് ആകെ 4,04,075 പേരാണ് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്നത്. ഇതില്‍ കോഴിക്കോട് ജില്ലയില്‍ 43,476 പേര്‍ പരീക്ഷയെഴുതാനുണ്ട്. വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബര്‍ ഒമ്പത്, 10, 11, 12, 13 തീയതികളില്‍ നടക്കും.

27,633 വിദ്യാര്‍ഥികളാണ് വി.എച്ച്.എസ്.ഇ പരീക്ഷ എഴുതാനുള്ളത്. ഡി.എല്‍.എഡ് പരീക്ഷയും പുനഃക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ഒക്ടോബര്‍ ഒമ്പത് മുതല്‍ 21 വരെയാണ് ഡി.എല്‍.എഡ് പരീക്ഷ നടത്തുക.

പുതുക്കിയ ടൈംടേബിള്‍

ഒക്‌ടോ. 9 രാവിലെ 9.30 മുതല്‍, സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ്, ഫിലോസഫി, കമ്പ്യൂട്ടര്‍ സയന്‍സ്. ഉച്ചക്ക് 2.00 മുതല്‍, കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.

ഒക്‌ടോ. 10 രാവിലെ 9.30മുതല്‍, മാത്‌സ്, പാര്‍ട്ട് മൂന്ന് ലാംേഗ്വജസ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി. ഉച്ചക്ക് 2.00 മുതല്‍, പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. ഒക്‌ടോ. 11 രാവിലെ 9.30 മുതല്‍, ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി. ഉച്ചക്ക് രണ്ട് മുതല്‍, ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍. ഒക്‌ടോ. 12 രാവിലെ 9.30 മുതല്‍, പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്. ഉച്ചക്ക് രണ്ട് മുതല്‍, ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ജേണലിസം, സ്റ്റാറ്റിസ്റ്റിക്‌സ്. ഒക്‌ടോ. 13 രാവിലെ 9.30 മുതല്‍, ഫിസിക്‌സ്, ഇക്കണോമിക്‌സ്.