നഗ്നതാ പ്രദര്‍ശനം നടത്തിയത് പിന്നില്‍ നിന്ന് യാത്രക്കാരിക്ക് സമീപമെത്തിയ ശേഷം, ദൃശ്യം പകര്‍ത്തുന്നത് കണ്ടിട്ടും കൂസലില്ലാതെ തുടര്‍ന്നു; കണ്ണൂരിലെ ബസ്സില്‍ മധ്യവയസ്‌കന്‍ നടത്തിയ നഗ്നതാ പ്രദര്‍ശനത്തിന്റെ ദൃശ്യം പുറത്ത് (വീഡിയോ കാണാം)


Advertisement

പയ്യന്നൂര്‍: സ്വകാര്യ ബസ്സില്‍ യുവതിക്ക് മുന്നില്‍ മധ്യവയസ്‌കന്‍ നടത്തിയ നഗ്നതാ പ്രദര്‍ശനത്തിന്റെ ദൃശ്യം പുറത്ത്. ചെറുപുഴ-തളിപ്പറമ്പ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സില്‍ നിന്നുള്ള ദൃശ്യമാണ് പുറത്ത് വന്നത്. ദുരനുഭവം നേരിട്ട യുവതി തന്നെയാണ് ദൃശ്യം പകര്‍ത്തിയത്.

Advertisement

മധ്യവയസ്‌കനായ യാത്രക്കാരനാണ് ബസ്സില്‍ യുവതിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയത്. യുവതി മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയെങ്കിലും ഇയാള്‍ കൂസലില്ലാതെ തന്റ് പ്രവൃത്തി തുടരുകയായിരുന്നു. യുവതി പിന്നീട് ദുരനുഭവും വിവരിച്ചുകൊണ്ട് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.

Advertisement

തളിപ്പറമ്പിലേക്ക് പോകാനായി ചെറുപുഴ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസ്സിലാണ് സംഭവം നടന്നത്. യുവതി ബസ്സില്‍ കയറിയപ്പോള്‍ ഇയാള്‍ മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. ആ സമയത്ത് ബസ്സിന്റെ പിറകിലെ സീറ്റിയായിരുന്നു ഇയാള്‍. പിന്നീട് മുന്നോട്ട് വന്ന് യുവതിക്ക് സമീപത്തെ സീറ്റില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്നാണ് യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് ക്ഷണിച്ചുകൊണ്ട് നഗ്നതാ പ്രദര്‍ശനം നടത്തിയത്.

Advertisement

ബസ് ജീവനക്കാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഇറങ്ങിപ്പോയിരുന്നു. ജീവനക്കാരോട് യുവതി ഇക്കാര്യം പറയഞ്ഞു. യുവതിയും ബസ് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് യുവതി സമൂഹമാധ്യമങ്ങളില്‍ സംഭവം പോസ്റ്റ് ചെയ്തത്. എന്നാല്‍ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.

യുവതി പങ്കുവച്ച ദൃശ്യങ്ങള്‍ ചര്‍ച്ചയായതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. യുവതിയുടെ മൊഴി രേഖപ്പെടുത്താനും ചെറുപുഴയില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനുമുള്ള ഒരുക്കത്തിലാണ് പൊലീസ്. സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂര്‍ ഡി.വൈ.എസ്.പി പ്രേമചന്ദ്രന്‍ പറഞ്ഞു.

വീഡിയോ കാണാം: