നെല്ല്യാടി നാഗകാളി ക്ഷേത്രോത്സവത്തിന് കൊടിയേറി, നാടപ്പാട്ട് ആഘോഷമാക്കാനൊരുങ്ങി നാട്


കീഴരിയൂർ: നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിലെ ഉത്സവത്തിനും നാഗപ്പാട്ടിനും കൊടിയേറി. ഫെബ്രുവരി 27 മുതൽ മാർച്ച് അഞ്ച് വരെയാണ് ഉത്സവം. ഫെബ്രുവരി 27,28, മാർച്ച് ഒന്ന് തിയ്യതികളിലാണ് നാഗപ്പാട്ട്.

മർച്ച് 2 ന് പ്രദേശിക കലാകാരന്മാർ അവതരപ്പിക്കുന്ന കലാ സന്ധ്യ, മൂന്നാം തിയ്യതി ഗാനമേള, നാലിന് ഇളനീർക്കുല വരവുകളും താലപ്പൊലിയും. അഞ്ചാംതിയ്യതിയിലെ നാഗത്തിന് കൊടുക്കൽ ചടങ്ങോടെ ഉത്സവം സമാപിക്കും.

ക്ഷേത്രം മേൽശാന്തി ജോതിഷ്കുമാറിൻ്റെ നേതൃത്വത്തിലാണ് ക്ഷേത്ര ചടങ്ങുകൾ നടക്കുക. പാലക്കാട്
രൂപേഷ് പുള്ളുവൻ്റെ നേതൃത്യത്തിൽ നാഗപ്പാട്ടും നടത്തപ്പെടും.

Summary: Nelliyadi Nagakali Bagavathi Temple