നാളത്തെ താരമാവാന്‍ ഇന്നേ പരിശ്രമിക്കാം; മേപ്പയ്യൂര്‍ സ്‌പോര്‍ട്‌സ് അക്കാദമി സെലക്ഷന്‍ ട്രയല്‍സ് മാര്‍ച്ച് നാലിന്


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. മാര്‍ച്ച് 4 ന് രാവിലെ 7:30 മുതല്‍ മേപ്പയ്യൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സിന്തറ്റിക് ട്രാക്കില്‍ വച്ചാണ് ട്രയല്‍സ് നടക്കുന്നത്.

ഈ വര്‍ഷം നാലാം ക്ലാസ് മുതല്‍ പ്ലസ് വണ്‍ ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സെലക്ഷനില്‍ പങ്കെടുക്കാം. ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 7:30നു മുന്‍പായി ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ കയ്യില്‍ കരുതണം.

സംസ്ഥാനതല കായിക മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: പി സമീര്‍- 9496831540, ലത്തീഫ്- 8547831158, ദേവദാസ്- 9496254437, സുബൈര്‍- 9496163430.