വേറിട്ട അനുഭവമായി നാട്ടുഗായകരുടെ ഒത്തുചേരൽ; കീഴരിയൂരിൽ വയോജന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘മധുരിക്കും ഓർമ്മകൾ”


Advertisement

കീഴരിയൂർ: പാടിപ്പതിഞ്ഞ പഴയകാല സിനിമാ ഗാനങ്ങൾ ഹാർമോണിയത്തിന്റെയും തബലയുടെയും അകമ്പടിയോടെ ആസ്വാദകരിലേക്ക് ഒഴുകിയെത്തിയപ്പോൾ അത് വേറിട്ട അനുഭവമായി. നമ്മുടെ കീഴരിയൂർ സുകൃതം വയോജന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മധുരിക്കും ഓർമ്മകൾ’ പരിപാടിയാണ് പഴയകാല നാട്ടുഗായകരുടെ സംഗമ വേദിയായത്.

Advertisement

ഒത്തുചേരൽ പരിപാടി കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാര ജേതാവ് മേപ്പയ്യൂർ ബാലൻ ഉദ്ഘാടനം ചെയ്തു. സുകൃതം ചെയർമാൻ നെല്ല്യാടി ശിവാനന്ദൻ അധ്യക്ഷനായി. സാമൂഹ്യ മാധ്യമങ്ങളിൽ താരമായി മാറിയ ഗായകൻ സി.എം.കുഞ്ഞിമൊയ്തിയെ ചടങ്ങിൽ ആദരിച്ചു.

Advertisement

ദിനീഷ് ബേബി കബനി ഉപഹാര സമർപ്പണം നടത്തി. മേപ്പയ്യൂർ ബാലനുള്ള ഉപഹാര സമർപ്പണം പുതിയോട്ടിൽ വിനോദൻ നിർവ്വഹിച്ചു. കണ്ണോത്ത് ചന്ദ്രൻ സ്വാഗതവും ആർ.ജെ.ബിജുകുമാർ നന്ദിയും പറഞ്ഞു.

Advertisement