സ്വാതന്ത്ര്യദിനാഘോഷത്തിന് ആവേശമായി കൊരയങ്ങാട് കലാക്ഷേത്രത്തിലെ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്; വിജയികൾ ഇവർ


കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം ശ്രദ്ധേയമായി. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

എൽ.പി വിഭാഗത്തിൽ ദയാ കൃഷ്ണ, ആത്മിയ ദേവ്. എ, ദേവനന്ദ എന്നിവരും യു.പി വിഭാഗത്തിൽ ദേവീ തീർത്ഥ, ശ്രീതേജ്, അലൈന എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ അനാമിക, അക്ഷയ്, ആര്യൻ എന്നിവരും ജേതാക്കളായി. പി.കെ.സജീവ്, കെ.കെ.വിനോദ് എന്നിവരായിരുന്നു ക്വിസിന്റെ മോഡറേറ്റർമാർ.

പി.പി.സുധീർ, വി.മുരളീകൃഷ്ണൻ, ജിഷ വിനോദ്, സന്ധ്യ സാജു, ഗംഗ ശശി, ടി.പി.രാഘവൻ, ഷെൽമ, ഷിജില, പി.പി.ബിജു എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ഇ.കെ.രാഗേഷ്, പി.പി.ബാലൻ, പി.കെ.ശ്രീധരൻ, പി.കെ.ശശി, എ.വി.അഭിലാഷ്, എ.എസ്.അഭിലാഷ്, വിനോദ് കണ്ണഞ്ചേരി തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.